കണ്ണൂര്‍ : രോഗിയെ പരിചരിയ്ക്കാനെത്തിയ ഹോംനഴ്സ് നാലര പവന്റെ സ്വര്‍ണ മാലയുമായി കടന്നു . സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കാങ്കോല്‍ കളരിക്ക് സമീപമുള്ള പരേതനായ പത്മനാഭന്റെ വീട്ടില്‍ സ്ത്രീയെ പരിചരിക്കാനെത്തിയ ഹോംനഴ്സാണ് സ്വര്‍ണ മാലയുമായി സ്ഥലംവിട്ടത്.
പത്മനാഭന്റെ ഭാര്യ കിടപ്പിലാണ്. ഇതിനാലാണ് പരിചരിക്കാനായി ഹോംനഴ്സിനെ നിയമിച്ചത്. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ സൂക്ഷിച്ച നാലരപ്പവന്‍ സ്വര്‍ണമാല കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് പെരിങ്ങോം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Post Your Comments