India

ഗ്രനേഡ് ആക്രമണത്തിൽ രണ്ട് പോലീസുകാരടക്കം നിരവധി പേർക്ക് പരിക്ക്

ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പത്ത് പേർക്ക് പരിക്ക്. ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനയായ ജെയ്‌ഷെ ഇ മുഹമ്മദ് ഏറ്റെടുത്തു. പോലീസ് സംഘത്തിനു നേരെ നടത്തിയ ഗ്രനേഡ് ലക്ഷ്യംതെറ്റി നിരത്തിൽ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. അക്രമികള്‍ക്കായി പ്രദേശത്ത് തിരച്ചില്‍ നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.കഴിഞ്ഞ ദിവസങ്ങൾക്കിടയിൽ ഇത്തരത്തിൽ നിരവധി ആക്രമണങ്ങളാണ് ഉണ്ടായിരിക്കുന്നത്.

Read Also: http://പുരി ജഗന്നാഥ ക്ഷേത്രത്തിലെ ട്രഷറിയുടെ താക്കോലുകള്‍ അപ്രത്യക്ഷമായി

shortlink

Related Articles

Post Your Comments

Related Articles


Back to top button