മുംബൈ : കടലിൽ മുങ്ങി ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ വിനോദയാത്രക്ക് എത്തിയ മുംബൈ ബോറിവലി സ്വദേശികളായ കെന്നത്ത് മാസ്റ്റര്‍, മോണിക്ക, സനോമി, മാത്യൂ, റേച്ചര്‍ എന്നിവരാണ് മരിച്ചത്. രണ്ട് പേര് കടലില്‍ ഇറങ്ങാത്തതിനാല്‍ രക്ഷപ്പെട്ടു.
കടല്‍ തീരത്ത് രൂപം കൊണ്ട കടല്ച്ചുഴിയില്പെട്ട കുടുംബാംഗങ്ങള്‍ മുങ്ങിത്താഴുകയായിരുന്നു. കനത്ത മൂടല്‍ മഞ്ഞ് മൂലം കാഴ്ച മറഞ്ഞതും അപകടത്തിനു കാരണമായി. പ്രദേശത്ത് പ്രതികൂല കാലാവസ്ഥ മൂലം രക്ഷാപ്രവര്‍ത്തകര്‍ക്കും ഇവിടെ എത്താനായില്ല. ഏറെ നേരം കഴിഞ്ഞ് മൃതദേഹങ്ങള്‍ തീരത്ത് അടിയുകയായിരുന്നു.
പ്രദേശത്ത് ശനിയാഴ്ച മുതല്‍ കനത്ത മഴ നിലനിന്നിരുന്നു. ഇത് വകവയ്ക്കാതെ കടലില്‍ ഇറങ്ങിയതും കനത്ത മൂടല്‍ മഞ്ഞ് മൂലം കാഴ്ച മറഞ്ഞതും അപകടത്തിന് കാരണമായി.
Also read : സംസ്ഥാനത്ത് മിന്നലേറ്റ് മരണം മൂന്ന് പേര്‍ക്ക് പരിക്കേറ്റു
Post Your Comments