India

ഇനിമുതൽ ആത്മഹത്യ ശ്രമം നടത്തുന്നവർക്കെതിരെ കു​റ്റം ചുമത്തില്ല

ന്യൂ​ഡ​ല്‍ഹി: ഇന്നുമുതൽ ആ​ത്മ​ഹ​ത്യ ശ്ര​മം നടത്തുന്നവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തില്ല. ഇ​ന്ത്യ​ന്‍ ശി​ക്ഷ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ ഇ​ല്ലാ​താ​ക്കി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഇതിനെ സംബന്ധിച്ച് വി​ജ്ഞാ​പ​ന​മി​റ​ക്കി. ക​ഴി​ഞ്ഞ വ​ര്‍​ഷം പാ​ര്‍ലമെന്റ് പാ​സാ​ക്കി​യ ‘മാ​ന​സി​കാ​രോ​ഗ്യ നി​യ​മം 2017’ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്തി​യാ​ണ്​ മെയ് 29ന്​ ​വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. മാ​ന​സി​ക അ​സ്വ​സ്ഥ​ത ഇല്ലെന്ന് തെ​ളി​യി​ക്ക​പ്പെ​ടാ​തെ ആ​ത്മ​ഹ​ത്യ ശ്ര​മം ന​ട​ത്തി​യ ആ​ര്‍​ക്കെ​തി​രെ​യും ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മം 309 പ്ര​കാ​രം കു​റ്റം ചു​മ​ത്താ​നോ വി​ചാ​ര​ണ ന​ട​ത്താ​നോ ശി​ക്ഷ വി​ധി​ക്കാ​നോ പാ​ടി​ല്ല.

കൂടാതെ ആത്മഹത്യാ ശ്രമം നടത്തുന്ന വ്യക്തിയുടെ മാ​ന​സി​ക പ്ര​ശ്​​നം പരിഹരിക്കാനും സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നും ആ​വ​ശ്യ​മാ​യ ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ന​ല്‍കാ​നും സ​ര്‍ക്കാ​റി​ന്​ ബാ​ധ്യ​ത​യു​ണ്ട്.ദാ​രി​ദ്ര്യ​രേ​ഖ​ക്ക് താ​ഴെ​യു​ള്ള മ​നോ​ദൗ​ര്‍​ബ​ല്യ​മു​ള്ള​വ​ര്‍​ക്ക്​ ബി.​പി.​എ​ല്‍ കാ​ര്‍ഡി​ല്ലെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ ചി​കി​ത്സ ന​ല്‍ക​ണം. ഭ​വ​ന​ര​ഹി​ത​രാ​യ​വ​ര്‍ക്കും സൗ​ജ​ന്യ​ചി​കി​ത്സ​ക്ക് അ​വ​കാ​ശ​മു​ണ്ട്.

മാത്രമല്ല മാനസിക വൈകല്യമുള്ള കു​ട്ടി​ക​ള്‍ക്ക് ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി വൈ​ദ്യു​താ​ഘാ​ത​മേ​ല്‍പ്പി​ക്കു​ന്ന​തും ഇനിമുതൽ കുറ്റകരമാണ്. അ​ന​സ്തേ​ഷ്യ​യും പേ​ശി​ക​ള്‍​ക്ക്​ അ​യ​വു​ല​ഭി​ക്കാ​നു​ള്ള മ​രു​ന്നും ഉ​പ​യോ​ഗി​ക്കാ​തെ പ്രാ​യ​പൂ​ര്‍ത്തി​യാ​യ​വ​ര്‍​ക്ക്​​ വൈ​ദ്യു​തി ഷോ​ക്ക് ന​ല്‍​കാ​ന്‍ പാ​ടി​ല്ല. മ​നോ​വൈ​ക​ല്യ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി സ്ത്രീ​ക​ള്‍ക്കും പു​രു​ഷ​ന്മാ​ര്‍ക്കും വ​ന്ധ്യം​ക​ര​ണം ന​ട​ത്തു​ന്ന​തും നി​രോ​ധി​ക്കു​ന്ന നി​യ​മം അ​വ​രെ ച​ങ്ങ​ല​ക്കി​ടു​ന്ന​തും വി​ല​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button