India

വനിതാ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി

മുംബൈ : വനിതാ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍ രൂപാലി ശിവജി കല്‍കുന്ദ്രെയെ (35) ആണ് മരിച്ചത്. അമിതമായ അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ചതാണ് മരണ കാരണമായി കണക്കാക്കുന്നത് .

രൂപാലിയുടെ ഭര്‍ത്താവും ഡോക്ടറാണ്. ഇരുവരും ഒന്നിച്ചായിരുന്നു താമസം. ശനിയാഴ്ച വൈകുന്നേരം 4.30 ഓടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭര്‍ത്താവ് പല തവണ കോളിങ് ബെല്‍ അടിച്ചിട്ടും രൂപാലി വാതില്‍ തുറന്നില്ല. തുടര്‍ന്ന് മറ്റൊരു താക്കോല്‍ ഉപയോഗിച്ച്‌ അദ്ദേഹം വാതില്‍ തുറന്ന് അകത്തു കയറിയപ്പോഴാണ് ബോധമില്ലാതെ കിടക്കുന്ന രൂപാലിയെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഏറെക്കാലമായി രൂപാലി വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും ഇതിന് ചികിത്സ നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button