തിരുവനന്തപുരം: പാമ്പ് സ്നേഹി മാത്രമല്ല, മറിച്ച് താനൊരു മനുഷ്യ സ്നേഹി കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് വാവ സുരേഷ്. കൗമുദി ടിവിയുടെ അവാര്‍ഡ് തുക 1- ലക്ഷം രൂപ സുരേഷ് ആര്‍സിസിയിലെ കുട്ടികള്‍ക്കായി നല്കി.
തിരുവനന്തപുരം ആര്‍സിസിയിലെ കനിവ് ചാരിറ്റബിള്‍ സൊസൈറ്റിയുമായി ചേര്‍ന്ന്, അവിടെ ചികിത്സയ്ക്കെത്തുന്ന 60 ഓളം കുഞ്ഞുങ്ങള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്ന ചിത്രം വാവാ സുരേഷാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്.
കരിമൂര്ഖന്, രാജവെമ്പാല തുടങ്ങി ഏത് വിഷ പാമ്പിനെയും വാവ സുരേഷ് നിസാരമായാണ് പിടികൂടുന്നത്. വിഷപാമ്പുകളുടേതടക്കം ധാരാളം പാമ്പുകളുടെ കടിയേല്‍ക്കുകയും നിരവധി തവണ മരണത്തെ മുഖാമുഖം കാണുകയും, തലനാരിഴയ്ക്ക് രക്ഷപെടുകയും ചെയ്തിട്ടുണ്ട് വാവാ സുരേഷ്.
കാല് നൂറ്റാണ്ടുകൊണ്ട് പിടിച്ചത്, അമ്പതിനായിരത്തിലധികം പാമ്പുകളായാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ ഏറ്റെടുത്തിരിക്കുന്നത് മനുഷ്യ സ്നേഹിയായ വാവാ സുരേഷിനെയാണ്.
Post Your Comments