Gulf

സ്വന്തം ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി നാടിന് സംഭാവന ചെയ്യാം; പദ്ധതിയുമായി ദീവ

ദുബായ്: സ്വന്തം ആവശ്യം കഴിഞ്ഞുള്ള ഊർജ്ജം നാടിന് സംഭാവന ചെയ്യാൻ കഴിയുന്ന പദ്ധതിയുമായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ).ഇതിനായി താമസയിടങ്ങളുടെ മേൽക്കൂരയിൽ സൗരോർജ പാനലുകൾ (ഫോട്ടോ വോൾട്ടെയ്ക് പാനൽ) സ്ഥാപിച്ചാൽ മതിയാകും. എല്ലാ സഹായവും ദീവ ഉറപ്പാക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദുബായ് ക്ലീൻ എനർജി സ്ട്രാറ്റജി 2050 സംരംഭങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. 1032 കെട്ടിടങ്ങളിൽ സൗരോർജ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. 2013 ഓടെ എല്ലാ കെട്ടിടങ്ങളിലും പാനലുകൾ സ്ഥാപിക്കാനാണ് തീരുമാനം.

Read Also: സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത : ജാഗ്രത നിർദേശം

ശക്തമായ പൊടിക്കാറ്റ് സൗരോർജ പാനലുകൾക്കും മറ്റു ഘടകങ്ങൾക്കും ഭീഷണിയാണെങ്കിലും ഇതു മറികടക്കാനുള്ള സാങ്കേതികവിദ്യ യുഎഇ വികസിപ്പിച്ചിട്ടുണ്ട്. േസാളർ പാനലുകൾ സ്ഥാപിക്കാൻ താൽപര്യമുള്ളവർ ദീവയുടെ അംഗീകാരമുള്ള കൺസൽറ്റന്റുമാരെയോ കോൺട്രാക്ടർമാരെയോ സമീപിക്കണം. നിർമാണം പൂർത്തിയായാൽ പരിശോധനയ്ക്കായി ദീവ സംഘമെത്തും. വിശദാംശങ്ങൾ ദീവയുടെ www.dewa.gov.ae/shamsdubai എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button