കടയിലെ ജോലിക്കാരനായ യുവാവ് ഉടമയുടെ നാലുവയസുകാരി മകളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. കുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാൾ കുത്തികൊലപ്പെടുത്തി പെട്ടിക്കുള്ളിലാക്കുകയായിരുന്നു. ഹരിയാനയിലെ ഫരീദാബാദിനടുത്ത അസോട്ടി ഗ്രാമത്തിലാണു സംഭവം.
ഉച്ചയ്ക്ക് കുട്ടിയെ വീട്ടിൽ കൊണ്ടുവിടാൻ യുവാവും കുട്ടിയും കടയിൽ നിന്ന് പോയി. തുടർന്ന് ഇരുവരെയും കാണാതാവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ജീവനക്കാരനായ ഭോല എന്ന ഇരുപത്തിനാലുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഇയാളുടെ ഭാര്യ രണ്ടു വര്‍ഷമായി ഇയാളെ പിരിഞ്ഞു താമസിക്കുകയാണ്.
Post Your Comments