തിരുവനന്തപുരം : രാജ്യസഭാ സീറ്റിൽ മത്സരിക്കുന്നതിനെക്കുറിച്ച് പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ പി.ജെ കുര്യൻ രംഗത്ത്. പാർട്ടി പറയട്ടെയെന്നും പാർട്ടി ആവശ്യപ്പെട്ടാൽ മാറാൻ തയ്യാറാണെന്നും യുവനേതാക്കളുടെ അഭിപ്രായം സ്വാഗതം ചെയ്യുന്നുവെന്നും പി.ജെ കുര്യൻ പറഞ്ഞു.
കോൺഗ്രസ് രാജ്യസഭാ സീറ്റിലേക്ക് പുതുമുഖങ്ങളെയോ യുവാക്കളെയോ പരിഗണിക്കണമെന്ന ആവശ്യവുമായി യുവ എം എൽ എ മാർ രംഗത്തെത്തിയിരുന്നു. മത്സരിക്കില്ലെന്ന് പി.ജെ കുര്യന് സ്വയം തീരുമാനിക്കണമെന്നും അനാരോഗ്യമുള്ള യുഡിഎഫ് കണ്‍വീനറെ മാറ്റണമെന്നും ഷാഫി പറമ്പിൽ, അനില്‍ അക്കര , വി ടി ബൽറാം തുടങ്ങിയവർ അഭിപ്രായപ്പെട്ടിരുന്നു.
വിഷയത്തിൽ യുഡിഎഫ് കണ്‍വീനറായ പി പി തങ്കച്ചനും പ്രതികരണം അറിയിച്ചു. കൺവീനർ സ്ഥാനത്ത് തുടരാൻ ആരോഗ്യപ്രശ്നങ്ങളില്ല. തനിക്ക് ഓർമ്മക്കുറവോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ലെന്ന് തങ്കച്ചൻ പറഞ്ഞു. കൂടാതെ ഇത്രയും നാൾ തുടർന്നപോലെ ഇനിയും തുടരുമെന്നും , പാർട്ടി മാറാൻ ആവശ്യപ്പെട്ടാൽ മാറുമെന്നും തങ്കച്ചൻ വ്യക്തമാക്കി.
Post Your Comments