മുളങ്കുന്നത്തുകാവ്: നിപാ പനിയുടെ ലക്ഷണങ്ങളുമായി ഒരാള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍. കായംകുളം സ്വദേശിയായ യുവാവിനെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ രക്തസാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.
കോഴിക്കോടുള്ള കമ്പനിയിലെ ജീവനക്കാരനായ ഇയാള്‍ പനിയുടെ ലക്ഷണം കണ്ടതിനെത്തുടര്‍ന്ന് അവിടെ ആരോടും വിവരം പറയാതെ സ്വന്തം കാറില്‍ കായംകുളത്തുള്ള വീട്ടിലേക്കു തിരിക്കുകയായിരുന്നു. യാത്രയ്ക്കിടെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അവശനിലയിലായ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പ്രഥമ പരിശോധനയില്‍ തന്നെ ഇയാള്‍ക്ക് നിപാ ലക്ഷണം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയിലേക്കു പുറപ്പെട്ടിട്ടുണ്ട്.
Post Your Comments