Kerala

ചൈല്‍ഡ്‌ലൈന്‍ രക്ഷിച്ച പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍

മൂന്നാര്‍ : ചൈല്‍ഡ്‌ലൈന്‍ രക്ഷിച്ച പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍. ശൈശവ വിവാഹത്തിൽ നിന്ന് ചൈല്‍ഡ്‌ലൈന്‍ രക്ഷിച്ച ബൈസണ്‍വാലിയിലുള്ള 15-കാരിയായ ആദിവാസി പെൺകുട്ടിയാണ് വട്ടവട സ്വാമിയാര്‍ അളകുടിയിലെ ചന്ദ്രന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫെബ്രുവരി ഒമ്പതിനാണ് ചന്ദ്രന്റെയും പെൺകുട്ടിയുടെയും വിവാഹം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തടഞ്ഞത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായ ആയ ശേഷമേ വിവാഹം നടത്താൻ അനുവാദം നൽകുകയുള്ളൂ ചൈൽഡ് ലൈൻ അറിയിച്ചിരുന്നു. തുടർന്ന് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ഒരാഴ്ച മുന്‍പ് പെണ്‍കുട്ടി ചന്ദ്രന്റെ വീട്ടിലെത്തി. തുടര്‍ന്ന് ചന്ദ്രൻ അടിമാലിയിലെ സഹോദരിയുടെ വീട്ടില്‍ താമസമാക്കി. വെള്ളിയാഴ്ച മൂന്നുമണിക്കാണ് പെണ്‍കുട്ടി ചന്ദ്രന്റെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചത്.

മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടി ചന്ദ്രന്റെ വീട്ടില്‍ എത്തിയ വിവരം പോലീസ് സ്റ്റേഷനിലോ ചൈല്‍ഡ് ലൈനിലോ ആശാ പ്രവര്‍ത്തകരോ എസ്.ടി. പ്രൊമോട്ടര്‍മാരോ അറിയിച്ചിരുന്നില്ല. ഇവര്‍ക്കെതിരേ കേസെടുക്കുമെന്ന് ദേവികുളം എസ്.ഐ. പറഞ്ഞു.മൂന്നാര്‍ ഡിവൈ.എസ്.പി. പയസ് ജോര്‍ജ്, ദേവികുളം തഹസില്‍ദാര്‍ പി.കെ.ഷാജി, എസ്.ഐ. കെ.ദീലീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മേല്‍നടപടി സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button