കോഴിക്കോട് : കേരളം മുഴുവൻ നിപയെ ഭയന്നപ്പോൾ രോഗികൾക്ക് കൈത്താങ്ങായി ചിലരെത്തി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗനിയന്ത്രണത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ സധൈര്യം മുന്നിട്ടിറങ്ങിയ സൗഹൃദ കൂട്ടായ്മയെ മറക്കാൻ കഴിയില്ല. വയനാട് വൈത്തിരി ആസ്ഥാനമായുള്ള ഫൈറ്റ് ഫോര്‍ ലൈഫ് ഫൗണ്ടേഷനിലെ സിറാജ് വൈത്തിരിയും ബന്ധുക്കളായ ആബിദ്, റഷീദ്, ആരിഫ്, റിയാസ്, മഹ്മൂദ് എന്നിവരും ചേര്‍ന്നാണ് ഈ സമൂഹ നന്മ സംഘടിപ്പിച്ചത്.
നിപ വൈറസ് ബാധയേറ്റതായി സംശയിക്കുന്നവരെയും രോഗം സ്ഥിതീകരിച്ചവരെയും ചികിത്സിക്കാനായി അടിയന്തരമായി ഐസോലേറ്റഡ് വാര്‍ഡ് ഒരുക്കുകയെന്ന ദൗത്യമാണ് ഇവര്‍ ഏറ്റെടുത്തത്. ഐസോലേറ്റഡ് വാർഡ് നിർമിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ കരാർ ജീവക്കാർ പോലും മടിച്ച സാഹചര്യത്തിലാണ് ഈ സുഹൃത്തുക്കൾ അത് ഏറ്റെടുത്തത്. ‘മേയ് 25ന് രാത്രിയാണ് മെഡിക്കല്‍ കോളജ് മെഡിസിന് വിഭാഗം പ്രഫസറും സുഹൃത്തുമായ ഡോ. ജയേഷ്കുമാര്‍ വിളിക്ക് കാര്യം പറഞ്ഞത്.
സംഭവം വഷളാകുന്നുവെന്നും എന്തെങ്കിലും ചെയ്യണമെന്നും ജയേഷ്കുമാര്‍ അറിയിച്ചപ്പോൾ എല്ലാം മറന്ന് മുന്നിട്ടിറങ്ങിയെന്ന് സിറാജ് പറയുന്നു. നിപയുടെ ആശങ്ക ആളിപ്പടര്‍ന്ന ദിവസങ്ങളായിരുന്നു അത്. 26ന് രാവിലെ മുതല്‍ 28ന് വൈകുന്നേരം വരെയായിരുന്നു സമയമുണ്ടായിരുന്നത്. ഇതിനിടയില്‍ 50ഓളം ഐസോലേറ്റഡ് റൂമുകളും ഒരു ഐസോലേറ്റഡ് വാര്‍ഡില്‍ ഏഴ് റൂമുകളും പ്രത്യേകമായി സജ്ജീകരിച്ചു.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്. രാജേന്ദ്രനും സൂപ്രണ്ട് ഡോ. കെ.ജി. സജീത്ത്കുമാറും സൂപ്പര്‍സ്പെഷാലിറ്റി സൂപ്രണ്ട് ഡോ. കെ.എം. കുര്യാക്കോസും ഡോ. ജയേഷ് കുമാറുമെല്ലാം പൂര്‍ണ സഹകരണത്തോടെ ഒപ്പം നിന്നതാണ് വിജയകരമായി എല്ലാം തീര്‍ക്കാന്‍ സഹായിച്ചതെന്ന് സിറാജും കൂട്ടുകാരും പറയുന്നു.
Post Your Comments