
കൊല്ലം: അനുഗ്രഹനിറവിയുടെ തേജസ്സോടെ റൈറ്റ് റവ .ഡോ പോൾ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേക തിരുകർമ്മങ്ങൾ. ഫാത്തിമ കോളേജിന്റെ അങ്കണത്തിൽ ഒരുക്കിയ പ്രത്യേക വേദിയിൽ പുരോഹിത സമൂഹത്തെയും വിശ്വാസികളെയും സാക്ഷിയാക്കി മെത്രാൻ സ്ഥാനത്തേക്ക് ഡോ പോൾ ആന്റണി മുല്ലശേരി.
സഹോദര സഭകളിൽ നിന്നുൾപ്പടെയുള്ള പുരോഹിത ശ്രേഷ്ടരുടെ നിറ സാന്നിധ്യത്തിലാണ് കൊല്ലം രൂപതയുടെ ശ്രേഷ്ട ഇടയനായി മുല്ലശ്ശേരി പിതാവ് സ്ഥാനമേൽക്കുന്നത്. അനുഗ്രഹാശിസ്സുകൾ നൽകി പ്രകൃതിയിൽ നിന്ന് മഴയുടെ അകമ്പടിയും വേദിക്ക് ചുറ്റും ദൈവിക അനുഭൂതിയായി കൂടെയുണ്ട്. കൈയിൽ ദീപവുമേന്തി തങ്ങളുടെ പ്രിയ പിതാവിന്റെ സ്ഥാനാരോഹണത്തിനു ഐശ്വര്യ കിരണം പകരാൻ കുഞ്ഞുങ്ങളുടെ ഒരു നിര തന്നെയാണ് ഇവിടെ എത്തിയിരിക്കുന്നത്.

അനുഗ്രഹ വർഷം നൽകുന്ന ഗായക സംഘത്തിന്റെ സ്തോത്രഗീതങ്ങളും വേദിയെ ആത്മീയതയുടെ നിറവിൽ എത്തിച്ചിരിക്കുന്നു. തൂവെള്ള വസ്ത്രം ധരിച്ചു മൂന്ന് വയസ്സുകാരി മുതൽ ആരംഭിക്കുന്ന 300 പേർ അടങ്ങുന്ന ഗായകസംഘമാണ് ചടങ്ങിന് ആത്മീയതയുടെ ദിവ്യ അനുഭവം പകരാൻ എത്തിയിരിക്കുന്നത്.


ലോകത്തിന്റെ പാപങ്ങൾ നീക്കാനെത്തിയ നല്ല ഇടയനായ കർത്താവിനോട് തങ്ങളുടെ പ്രിയപിതാവിനു പുതുചുമതലയിൽ പ്രവേശിക്കുന്നതിന് മുൻപ് അനുഗ്രഹത്തിനായി പ്രാർത്ഥിക്കുകയാണ് വിശ്വാസസമൂഹം.
Post Your Comments