തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയ്ക്ക് ഹോമിയോയില്‍ പ്രതിരോധ മരുന്നുണ്ടോ എന്ന സംശയത്തിന് ഉത്തരവുമായി ആരോഗ്യവകുപ്പ് സെക്രട്ടറി. നിപ്പാ വൈറസിന് ഹോമിയോയില്‍ പ്രതിരോധ മരുന്നുണ്ടെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സമയത്താണ് മറുപടിയുമായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഹോമിയോയില്‍ നിപയ്ക്ക് മരുന്നുണ്ടെന്ന ഡോക്ടര്‍മാരുടെ വാദം തള്ളി ആരോഗ്യവകുപ്പ് സെക്രട്ടറി രംഗത്തെത്തി.
മരുന്നുണ്ടെങ്കില്‍ അത് സര്‍ക്കാരിനെ അറിയിക്കണമായിരുന്നു എന്ന് രാജീവ് സദാനന്ദന്‍ പറഞ്ഞു. അറിയിച്ചാല്‍ തന്നെ അത് പരിശോധിച്ചതിന് ശേഷമേ നല്‍കാന്‍ കഴിയൂ. മരുന്നുള്ളതായി ഹോമിയോ ഡോക്ടര്‍മാര്‍ അറിയിച്ചിട്ടില്ലെന്നും രാജീവ് സദാനന്ദന്‍ പറഞ്ഞു. അതേസമയം നിപ വൈറസിനെതിരെ ഹോമിയോയില്‍ മരുന്നുണ്ടെന്നായിരുന്നു ഹോമിയോ ഡോക്ടര്‍മാരുടെ അവകാശവാദം.
ആരോഗ്യമന്ത്രിയോട് ഇക്കാര്യം അറിയിക്കുമെന്നും നിപ ബാധിച്ച രോഗികളെ ചികിത്സിക്കാന്‍ ഹോമിയോ ഡോക്ടര്‍മാരെ അനുവദിക്കണമെന്ന് ആവശ്യപ്പെടുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അതേസമയം നിപയുടെ രണ്ടാം ഘട്ടത്തെ കുറിച്ച് ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി വ്യക്തമാക്കി.
Post Your Comments