ശ്രീനഗര്‍: സിആര്‍പിഎഫ് വാഹനം കയറി ഒരാള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരേ കേസ്. പ്രതിഷേധക്കാർ കല്ലെറിഞ്ഞപ്പോഴാണ് നിയന്ത്രണം വിട്ട് വാഹനം ഒരാളുടെ മുകളിൽ കൂടി കയറിയിറങ്ങുകയായിരുന്നു. കല്ലെറിഞ്ഞവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കശ്മീര്‍ മേഖലയിലെ സമാധാനം വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സന്ദര്‍ശനം നടത്താനിരിക്കെയാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയിരിക്കുന്നത്.
Read Also: ലൈഫ് പദ്ധതിവഴി അര്‍ഹതയുള്ളവർക്ക് വീട് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
ജൂണ്‍ 29ന് ആരംഭിക്കുന്ന അമര്‍നാഥ് തീര്‍ഥാടനം സംബന്ധിച്ച ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും ഹൂറിയത്ത് നേതാക്കള്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനുമാണ് രാജ്നാഥ് സിങ് കശ്മീരില്‍ എത്തുന്നത്.
Post Your Comments