യുഎഇയിലെ തൊഴിലാളികളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് പുറത്ത്. ഇന്റര്‍നാഷണല്‍ വര്‍ക്ക് പ്ലസ് ഗ്രൂപ്പ് (ഐ.ഡബ്ല്യു.ജി.) നടത്തിയ പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. യുഎഇയില്‍ കൂടുതലും വീടുകളിലോ മറ്റു സ്ഥലങ്ങളിലോ ഇരുന്ന് ജോലി ചെയ്യുന്നവരാണ്. 50 ശതമാനത്തോളം ആളുകളും ഓഫീസില്‍ വന്നിരുന്ന് ജോലി ചെയ്യുന്നവരല്ല. യു.എ.ഇ. ജീവനക്കാരില്‍ 60 ശതമാനം പേര്‍ കുറഞ്ഞത് ആഴ്ചയില്‍ ഒരു ദിവസം ഓഫീസില്‍ വന്ന് പ്രവര്‍ത്തിക്കുന്നവരാണ്.
52 ശതമാനം ആളുകള്‍ മുഴുവന്‍ സമയവും ഓഫീസിന് പുറത്തിരുന്ന് ജോലി ചെയ്യുന്നവരാണ്. പത്ത് ശതമാനം ആളുകള്‍ ഒരു ദിവസം മാത്രം ആഴ്ചയില്‍ ഒരു ദിവസം ഓഫീസിന് പുറത്തിരുന്ന് ജോലി ചെയ്യുന്നവരാണ്. ആഗോള തൊഴില്‍ മേഖലയിലെ വലിയ മാറ്റമാണ് ഇത്തരം പ്രവണത സൂചിപ്പിക്കുന്നതെന്ന് ഐ.ഡബ്ല്യു.ജി. സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് ഡിക്‌സണ്‍ പറഞ്ഞു.
ഇത്തരം പ്രവണത സന്തുഷ്ടമായതും കൂടുതല്‍ ഉല്‍പാദനശേഷിയുള്ളതുമായ തൊഴിലാളികളെ സൃഷ്ടിക്കുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ജോലിക്കാരുടെ സന്തോഷത്തിനും അവര്‍ക്ക് യോജിക്കുന്നതുമായ സ്ഥലത്തിരുന്ന് ജോലി ചെയ്യുന്നതിലൂടെ ഓരോ കമ്പനികള്‍ക്കും വന്‍ ലാഭമാണുണ്ടാകുന്നത്. ജോലിക്കാര്‍ക്ക് ഓഫീസിലേക്ക് എത്തുമ്പോഴുണ്ടാകുന്ന ചെലവുകളോ ഒന്നും തന്നെ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴുണ്ടാകുന്നില്ല. അതിനാല്‍ തന്നെ പഠനം അത്തരം പ്രവണതയോട് യോജിക്കുകയാണ്.
Post Your Comments