Latest NewsKerala

തലശ്ശേരി സ്വദേശിനിയുടെ മരണകാരണം നിപയല്ല

കോഴിക്കോട് : കോഴിക്കോട് തലശ്ശേരിയിൽ മരിച്ച റോജയുടെ മരണകാരണം നിപയല്ലെന്ന് റിപ്പോർട്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ വിശദ പരിശോധനയ്ക്ക് ശേഷം വിവരം ബന്ധുക്കളെ അറിയിച്ചു.

നിപ ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളജിൽ ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി റോജ(39 ) ഇന്ന് രാവിലെയാണ് മരിച്ചത്. റോജ മരിച്ചതോടെ മരണ കാരണം നിപയെന്ന് ചിലർ ഉറപ്പിച്ചു. എന്നാൽ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചെങ്കിലും റോജയുടെ ഫലം നെഗറ്റീവായിരുന്നു.

മൂന്നുദിവസം മുമ്പാണ് റോജയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ അസുഖം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇന്നലെ വീണ്ടും റോജയുടെ രക്തം പരിശോധനയ്ക്ക് അയച്ചു. അതിന്റെ റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് മരണകാരണം നിപയല്ലെന്ന് തെളിഞ്ഞത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button