Kerala

കൂടുതല്‍ അപകടകാരിയായി നിപ രണ്ടാം ഘട്ടത്തിലേക്ക്

കോഴിക്കോട്: അപകടകാരിയായ നിപ വൈറസ് രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ഇതോടെ കടുത്ത ആശങ്കയിലായിരിക്കുകയാണ് സംസ്ഥാനം. വവ്വാലുകളില്‍ നിന്നും മനുഷ്യരിലേക്ക് എത്തിയ വൈറസ്, വീണ്ടും മനുഷ്യരിലൂടെ തന്നെ പകരുന്നതാണ് രണ്ടാം ഘട്ടം. നിപ വൈറസ് ബാധയുടെ രണ്ടാം ഘട്ടം ഉണ്ടായേക്കുമെന്ന് നേരത്തെ തന്നെ ആരോഗ്യവകുപ്പ് നിരീക്ഷിച്ചിരുന്നതായി മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

read also:നിപ്പ വൈറസ് : കോടതികളില്‍ നിയന്ത്രണം

കൂടുതല്‍ പ്രതിരോധ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എങ്കിലും കൂടുതല്‍ ജാഗ്രത ആവശ്യമാണ്. നിപ ബാധിച്ചവരുമായി അടുത്ത് ഇടപെഴകിയവര്‍ നിശ്ചിത കാലാവധി കഴിയും വരെ കൂട്ടായ്മകള്‍ ഒഴിവാക്കണം. ചെറു ലക്ഷണങ്ങള്‍ കണ്ടാല്‍ പോലും ചികിത്സ തേടണം. ശരീരത്തില്‍ വൈറസ് പകര്‍ന്നാല്‍ ഉടനടി ബാധിക്കുക തലച്ചോറിനെയാണെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി.

കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് നിപ വ്യാപിച്ചു കഴിഞ്ഞു. ഇതോടെ 1949 പേര്‍ നിരീക്ഷണത്തിലാണ്. 17പേരാണ് ഇതുവരെ നിപ ബാധിച്ച് മരിച്ചത്. ഇത്രയും അപകടകാരിയായ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് ഇതുവരെ സാധിച്ചിട്ടുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button