കോഴിക്കോട് : നിപ്പ വൈറസുമായി ബന്ധപെട്ടു ജനങ്ങളിൽ ഭീതിയുളവാക്കും വിധം സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ അഞ്ച് പേര് അറസ്റ്റില്‍. ഫറോക്ക് സ്വദേശികളായ നിമേഷ്, ബില്‍ജിത്ത്, വിഷ്ണുദാസ്, വൈഷ്ണവ്, വിവിജ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
നിപ്പാ വൈറസുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് നേരത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചിരുന്നു. അസത്യപ്രചാരണത്തിന്റെ ഉറവിടം സൈബര്‍സെല്‍ പരിശോധിക്കുമെന്നും .ചിലര്‍ അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായും മന്ത്രി വ്യക്തമാക്കിയിരുന്നു.
Also read : നിപ്പ വൈറസ് : പഴം തീനി വവ്വാലിന്റെ പരിശോധന ഫലം പുറത്ത്
Post Your Comments