Latest NewsKerala

കെവിൻ വധം : പ്രതികള്‍ക്ക് വഴികാട്ടിയായതും ഇരയ്ക്ക് വേണ്ടി രംഗത്തിറങ്ങിയതും സിപിഎം എന്ന് ആരോപണം

കോട്ടയം: കെവിൻ വധക്കേസിൽ ഏകദേശം മുഴുവവാൻ പ്രതികളെ പിടിച്ചിട്ടും മുഖ്യ പ്രതി നീനുവിന്റെ അമ്മയെ പിടിക്കാനാവാത്തത് പൊലീസിന് നാണക്കേടായിട്ടുണ്ട്. കേസില്‍ പിടിയിലായവരുടെ എണ്ണം 14 ആയി. നീനു ചാക്കോയുടെ മാതാവ് രഹ്നയെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവരെ എഫ് ഐ ആറില്‍ പൊലീസ് പ്രതിയാക്കിയിരുന്നില്ല. എന്നാല്‍ കെവിന്റെ താമസ സ്ഥലം കണ്ടെത്തിയതും ഷാനു ചാക്കോയെ ദുബായില്‍ നിന്ന് വിളിച്ചു വരുത്തിയതും രഹനയായിരുന്നു. കെവിനെ തട്ടിക്കൊണ്ട് പോകാന്‍ ക്വട്ടേഷന്‍ സംഘത്തെ നിശ്ചയിച്ചതു പോലും രഹനയാണ്.

തന്റെ ബന്ധുവായ നിയാസിനെ സംഘത്തിലേക്ക് എത്തിച്ചതും മറ്റ് ആസൂത്രണം നടത്തിയതും രഹനയായിരുന്നു. അമ്മയ്ക്ക് തന്നോട് താല്‍പ്പര്യക്കുറവുണ്ടായിരുന്നുവെന്ന് നീനുവും വ്യക്തമാക്കി കഴിഞ്ഞു. രഹനക്കായിരുന്നു കൂടുതലും ഈ കാര്യത്തിൽ ദുരഭിമാനം ഉണ്ടായത്.ഇതിനെ തുടർന്നായിരുന്നു കെവിന്റെ കൊലപാതകവും. കേസിൽ രഹനയെ രക്ഷിക്കാനാണ് പോലീസിന്റെ ശ്രമമെന്നാണ് ആക്ഷേപം. അതിനിടെ ഗുണ്ടാസംഘം കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഗാന്ധിനഗര്‍ എഎസ്‌ഐ ടി.എം. ബിജുവിന് അറിയാമായിരുന്നതായി പൊലീസ് കോടതിയെ അറിയിച്ചു.

തട്ടിക്കൊണ്ടുപോയ സംഘത്തില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ ബിജുവിനെ അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ചു വാഹനമോടിച്ചതിന് കേസെടുക്കാതിരിക്കാനാണ് കൈക്കൂലി വാങ്ങിയതെന്നും തട്ടിക്കൊണ്ടുപോകുന്ന വിവരം അറിയില്ലായിരുന്നു എന്നുമാണ് ബിജു കഴിഞ്ഞ ദിവസം മൊഴി കൊടുത്തത്. ഇതോടെ പൊലീസും ഇക്കാര്യത്തില്‍ ഒളിച്ചു കളിച്ചുവെന്ന് അന്വേഷണ സംഘം തന്നെ വെളിപ്പെടുത്തുകയാണ്. നിയാസിന്റെ ഡിവൈഎഫ് ഐ ബന്ധം സിപിഎമ്മിനെ വെട്ടിലാക്കുന്നുണ്ട്. ഡിവൈഎഫ് ഐയുടെ നേതാവായിരുന്ന നിയാസിനെ കേസിലെക്ക് കൊണ്ടു വന്നത് രാഷ്ട്രീയ പിന്തുണ ലഭിക്കാന്‍ വേണ്ടിയാണ്.

നിയാസ് ഉള്‍പ്പെട്ട കേസെന്ന നിലയില്‍ ലോക്കല്‍ പൊലീസ് തുടക്കത്തില്‍ വേണ്ടത്ര ഗൗരവം നല്‍കിയതുമില്ല. ഇതാണ് കെവിന്റെ മരണത്തില്‍ കലാശിച്ചതും. എന്നാല്‍ വിവാദമെത്തിയതോടെ സിപിഎം ഇരയ്‌ക്കൊപ്പമായി. നീനുവിന് നീതിയുറപ്പാക്കാന്‍ ഇപ്പോള്‍ മുന്നിലുള്ളത് സിപിഎമ്മാണ്. നീനുവിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ആവശ്യവും ശക്തമാണ്. നീനുവിന് ഇനി ആരുമില്ലെന്നും അതുകൊണ്ട് തന്നെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് സിപിഎമ്മിന്റെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button