കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കെവിന്റെ ഭാര്യാ മാതാവ് രഹനയാണ് കൊല്ലനുള്ള നിർദ്ദേശം നൽകിയത് എന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൂടാതെ കേസിലെ പ്രതികൾക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തതും വിവാദമായിരുന്നു.
രഹനയുടെ അടുത്ത ബന്ധുവാണ് കോട്ടയം മുന്‍ എസ്പി മുഹമ്മദ് റഫീഖെന്നും പ്രതികളെ രക്ഷിക്കാന്‍ ഈ പോലീസ് ഉദ്യോഗസ്ഥന്‍ ഇടപെടലുകള്‍ നടത്തുന്നുവെന്നും റിമാന്‍ഡിലുള്ള ഗാന്ധിനഗര്‍ എഎസ്‌ഐ ബിജു കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം തനിക്ക് ഇത്തരത്തില്‍ ഒരു ബന്ധവും ഇല്ലെന്നാണ് മുഹമ്മദ് റഫീഖിന്റെ പ്രതികരണം.
സംഭവത്തിനു ശേഷം നീനുവിന്റെ മാതാവ് രഹനയെ ആരും തന്നെ കണ്ടിട്ടില്ല. ചാക്കോയും സാനുവും കീഴടങ്ങുന്നതിനു മുന്‍പു രഹനയെ ഭദ്രമായ സ്ഥലത്ത് എത്തിച്ചിരിക്കുമെന്നാണു പോലീസ് കരുതുന്നത്. തെന്മല ഒറ്റക്കല്ലിലെ വീട്ടില്‍ കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെയാണു ചാക്കോയെയും ഭാര്യയെയും ഒടുവില്‍ നാട്ടുകാര്‍ കണ്ടത്. തെന്മലയിലെയും തമിഴ്നാട്ടിലെയും ബന്ധുവീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഷാനു ചാക്കോയുടെ ഭാര്യ മുന്‍പു ജോലി ചെയ്തിരുന്ന ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലും പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. ഇതിനിടെ, രഹനയുടെ ചില അടുത്ത ബന്ധുക്കള്‍ പോലീസിന്റെ നീക്കങ്ങള്‍ അപ്പപ്പോള്‍ അറിയുന്നതായും സൂചനയുണ്ട്.
Post Your Comments