കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കേസ് അന്വേഷണത്തിൽ സ്പെഷ്യൽ ബ്രാഞ്ചിന് വീഴ്‌ച സംഭവിച്ചതായി കണ്ടെത്തി. കെവിനെ തട്ടികൊണ്ടുപോയ വിവരം എസ് പിയെ അറിയിക്കുന്നതിൽ വീഴ്‌ച പറ്റി.
കുടുംബപ്രശ്‌നം എന്ന നിലയിൽ കേസിനെ ലഘൂകരിച്ച് റിപ്പോർട്ട് നൽകിയതാണ് കൊലപാതകം വരെ കൊണ്ടെത്തിച്ചത്. ഒരാൾ രക്ഷപെട്ടോടിയെന്നും സ്പെഷ്യൽ ബ്രാഞ്ച് എസ് പിയെ അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് എസ് പി മുഖ്യമന്ത്രിക്ക് വിവരം തെറ്റായി നൽകിയത്.
Post Your Comments