എംഎൽഎയുടെ വീട് ലക്ഷ്യംവെച്ച് ഗ്രനേഡ് ആക്രമണം. ജമ്മു കാശ്മീരില്‍ വെള്ളിയാഴ്ചയാണ് പിഡിപി എംഎൽഎയുടെ വീട് ലക്ഷ്യംവെച്ച് ഗ്രനേഡ് ആക്രമണം ഉണ്ടായത്. ശ്രീനഗർ, അനന്ത്നാഗ്, പുൽവാമ എന്നിവിടങ്ങളിലും ഗ്രനേഡ് ആക്രമണം ഉണ്ടായിരുന്നു. പിഡിപി എംഎല്‍എ മുഷ്താക് ഷായുടെ വീട് ലക്ഷ്യമാക്കി ഉണ്ടായ ആക്രമണത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു.
പുല്‍വാമയിലെ എംഎല്‍എയുടെ വീടിന് നേരെ ആക്രമികള്‍ ഗ്രനേഡ് എറിയുകയായിരുന്നുവെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും പോലീസ് പറഞ്ഞു. ആക്രമണം ഉണ്ടാകുന്ന സമയത്ത് എംഎല്‍എ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ജമ്മു കാശ്മീരിലെ ബി.ജെ.പി.യുമായി സഖ്യകക്ഷിയായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) യുടെ എം.എൽ.എയാണ് ഷാ.
Post Your Comments