കൊച്ചി: പ്രായപൂര്‍ത്തിയായ ആണും പെണ്ണും വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കുന്ന വിഷയത്തില്‍ സുപ്രധാന വിധിയുമായി ഹൈക്കോടതി. വിവാഹം കഴിക്കാതെ പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും ഒന്നിച്ച് താമസിക്കാന്‍ അവകാശമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. പത്തൊമ്പത്കാരിയായ പെണ്‍കുട്ടി പതിനെട്ട് കാരനൊപ്പം വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നതില്‍ നിയമപരമായ തടസം ഇല്ലെന്നും കോടതി പറഞ്ഞു.
നിയമപരമായ വിവാഹത്തിന് ആണ്‍കുട്ടിക്ക് പ്രായമായില്ലെന്ന കാരണത്താല്‍ ഇവരെ പിരക്കാനാവില്ല. പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം താത്പര്യത്തില്‍ ജീവിക്കാനാവുമെന്ന് കോടതിക്ക് ഇതില്‍ സൂപ്പര്‍ രക്ഷിതാവ് ചമയാന്‍ സാധിക്കില്ലെന്നും ഹാദിയ വിഷയത്തില്‍ സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
read also: ഗൂഗിളിനും ഫേസ്ബുക്കിനും ഹൈക്കോടതി നോട്ടീസ് ; കാരണം ഇതാണ്
പെണ്‍കുട്ടിക്ക് യുവാവിനൊപ്പം താമസിക്കാം, അയാള്‍ക്ക് വിവാഹപ്രായമെത്തുമ്പോള്‍ വിവാഹം കഴിക്കാനും സ്വാതന്ത്ര്യമുണ്ട്. 18കാരനായ കാമുകന്റെ തടവില്‍ കഴിയുന്ന മകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിയായ പിതാവ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം.
ഇസ്ലാം മതവിശ്വാസികളായ ഇരുവരും ഒന്നിച്ചാണ് താമസം, യുവാവിന് വിവാഹപ്രായമെത്തിയാല്‍ വിവാഹം നടത്തിക്കൊടുക്കാന്‍ താന്‍ തയ്യാറാണെന്നും പിതാവ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടിയെ പിതാവിനൊപ്പം വിട്ട് ഇടക്കാല ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും പെണ്‍കുട്ടി പിന്നീട് യുവാവിനടുത്തേക്ക് മടങ്ങിയിരുന്നു.
Post Your Comments