Devotional

കുട്ടികളിൽ ഓർമശക്തിയും ഏകാഗ്രതയും സ്വഭാവശുദ്ധിയും വർദ്ധിപ്പിക്കാൻ

പുതിയൊരു അധ്യാനവര്‍ഷം കൂടി ആരംഭിച്ചു കഴിഞ്ഞു. വിദ്യ സര്‍വ്വധനാല്‍ പ്രധാനം എന്നാണല്ലോ ചൊല്ല്. ജീവിതവിജയത്തിനായി തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മികച്ച വിദ്യാഭ്യാസം കൊടുക്കുവാന്‍ ഓരോ മാതാപിതാക്കളും അവരുടെ കഴിവിനനുസരിച്ചു ശ്രമിക്കാറുണ്ട്. തങ്ങളുടെ കുഞ്ഞുങ്ങളുടെ മികച്ച ഭാവിയെന്ന സ്വപ്നമാണ് അതിനു പിന്നില്‍. അതുകൊണ്ട് തന്നെ എന്ത് കഷ്ടപ്പാടും സഹിക്കാൻ ഇവർ ഒരുക്കമാണ്. അച്ഛനമ്മമാരുടെ പ്ര്രയത്നത്തെപോലെ തന്നെ പ്രധാനമാണ് കുട്ടികളുടെ പഠന രീതികളും. അതുകൊണ്ട് തന്നെ അന്നന്നുള്ള പാഠങ്ങള്‍ അന്നന്ന് പഠിക്കുന്ന ചിട്ടയായ രീതി കുട്ടികള്‍ പിന്തുടരേണ്ടത് അത്യാവശ്യമാണ്.

ഓരോ കുഞ്ഞുങ്ങളുടെയും കഴിവുകൾ വളരുന്നതും വ്യക്തിത്വം വികസിക്കുന്നതും നന്മകളും മനുഷത്വവും ഒരുവനില്‍ ഉണ്ടാകുന്നതും വിദ്യാഭ്യാസകാലത്താണ്. അവന്‍ പുസ്തങ്ങളിലൂടെയും അല്ലാതെയും കിട്ടുന്ന അറിവുകളിലൂടെ പുതിയ ഒരു വ്യക്തിത്വം രൂപപ്പെടുത്തി എടുക്കുന്നു. ഈ കാലഘട്ടത്തില്‍ വേണ്ടത്ര ശ്രദ്ധയും പരിശീലനവും ഓരോ കുട്ടികള്‍ക്കും ആവശ്യമാണ്. വിദ്യാവിജയത്തിനായി ഈശ്വര ഭജനയും ആവശ്യമാണ്‌. ആദ്യം ഗണപതിയേയും വിദ്യാദേവതയായ സരസ്വതിയെയും ഗുരുവിനെയും വണങ്ങിയശേഷം ഭഗവാൻ ശ്രീപരമേശ്വരന്റെ ജ്ഞാനരൂപഭാവമായ ദക്ഷിണാമൂര്‍ത്തിയെയും ഭഗവാൻ ശ്രീകൃഷ്ണനെയും ഭക്തിയോടെ വന്ദിക്കണം. പ്രഭാതത്തിൽ സൂര്യദേവനോടുള്ള പ്രാർഥനയായ ഗായത്രിമന്ത്രജപവും ബുദ്ധിവികാസത്തിന്‌ ഉത്തമമാണ്. കുട്ടികളിൽ ഓർമശക്തിയും ഏകാഗ്രതയും സ്വഭാവശുദ്ധിയും വർദ്ധിപ്പിക്കാൻ നിത്യയും ജപിക്കേണ്ട ചില മന്ത്രങ്ങളെക്കുറിച്ച് അറിയാം.

ഗണേശമൂലമന്ത്രം – ഓം ഗം ഗണപതയേ നമഃ

സരസ്വതീമൂലമന്ത്രം – ഓം സം സരസ്വ ത്യെ നമഃ

ദക്ഷിണാമൂർത്തീമൂലമന്ത്രം – ഓം ദം ദക്ഷിണാമൂർത്തയേ നമഃ

യുവഭാവത്തിൽ തെക്കോട്ട് ദർശനമായി ആലിന്റെ ചുവട്ടിലിരിക്കുന്ന ശിവരൂപമാണ്‌ ദക്ഷിണാമൂർത്തി. പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിൽ പ്രധാനപ്രതിഷ്ഠയുടെ തെക്കുഭാഗത്തായി ദക്ഷിണാമൂർത്തി പ്രതിഷ്ഠയുണ്ട്. തൃശ്ശൂർ വടക്കുംനാഥക്ഷേത്രവും ഏറ്റുമാനൂർ മഹാദേവക്ഷേത്രവും ഇതിനുദാഹരണമാണ്. വിദ്യാ ഗുണത്തിനായി ഇവിടെ അർച്ചന നടത്തി പ്രാർഥിക്കുന്നത് ഉത്തമമാണ്. ബുദ്ധി വികാസത്തിനായി ദക്ഷിണാമൂർത്തീമന്ത്രം നിത്യവും ജപിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button