മോസ്‌കോ: മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വിമാനാപകടത്തില്‍ മരിച്ചെന്ന് കരുതിയ പൈലറ്റ് ജീവിച്ചിരിക്കുന്നതായി കണ്ടെത്തി. അഫ്ഗാനിലെ സോവിയറ്റ് അധിനിവേശ കാലത്ത് വിമാനം തകര്‍ന്നു വീണ് കാണാതായ പൈലറ്റിനെയാണ് കണ്ടെത്തിയത്. മുതിര്‍ന്ന റഷ്യന്‍ സൈനികരുടെ കൂട്ടായ്മയുടെ തലവനായ വാലെറി വോസ്‌ട്രോടിന്‍ ആണ് വെളിപ്പെടുത്തല്‍ നടത്തിയത്. പൈലറ്റിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, അദ്ദേഹം ജീവിച്ചിരിക്കുന്നതായും വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായും വാലെറി പറഞ്ഞു.
1987ല്‍ തകര്‍ന്ന വിമാനത്തിന്റെ പൈലറ്റായ ഇദ്ദേഹത്തിന് ഇപ്പോള്‍ 60ലേറെ പ്രായമുണ്ട്. ഇപ്പോള്‍ ഇദ്ദേഹം പാകിസ്താനിലാണെന്നാണ് നിഗമനം. അഫ്ഗാന്‍ യുദ്ധകാലത്ത് പാകിസ്ഥാനില്‍ തടവുകാരുടെ ക്യാമ്പുകള്‍ സജ്ജീകരിച്ചിരുന്നു. അങ്ങനെയാണ് ഇദ്ദേഹം ഇവിടെയെത്തിയത്.
1979നും 1989നുമിടയില്‍ 125 സോവിയറ്റ് വിമാനങ്ങള്‍ തകര്‍ന്നതായാണ് കണക്ക്. യുദ്ധത്തിനിടെ 300ഓളം സൈനികരെ കാണാതാവുകയും ചെയ്തിരുന്നു. ഇവരില്‍ 30 പേരെ പിന്നീട് കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ ചിലര്‍ നാട്ടിലേക്ക് മടങ്ങുകയും മറ്റു ചിലര്‍ അഫ്ഗാനില്‍തന്നെ തങ്ങിയതുമാണ് അനുഭവം.
Post Your Comments