കൊച്ചി: എറണാകുളം ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിൽ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച അച്ഛൻ പിടിയിൽ. കൊച്ചി എളമക്കര പോലീസാണ് ഇയാളെ പിടികൂടിയത്. ഇപ്പോൾ ദമ്പതികൾക്ക് മൂന്ന് കുഞ്ഞുങ്ങളാണുള്ളത് നാലാമത് ഒരു കുഞ്ഞിനെ കൂടി നോക്കാനുള്ള ശേഷി ഇല്ലാത്തതിനാലാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കുഞ്ഞന്റെ അച്ഛൻ പോലീസിനോട് പറഞ്ഞു. കുഞ്ഞിന്റെ അമ്മയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു ദമ്പതികൾ കുഞ്ഞിനെ പള്ളിയിൽ ഉപേക്ഷിച്ചത്. സംഭവം പള്ളിയുടെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതോടെ മാതാപിതാക്കൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
also read: കൈക്കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ചു; സിസിടിവി ദൃശ്യങ്ങള്‍ മാതാപിതാക്കളെ കുടുക്കി; സംഭവം ഇങ്ങനെ
Post Your Comments