കോഴിക്കോട് : നിപ ഭീതി വിട്ടൊഴിയാതെ കേരളം . ആളൊഴിഞ്ഞ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്റെ വരുമാനം കുത്തനെ ഇടിഞ്ഞു. രോഗം വരുമെന്ന ഭീതിയിൽ നിരവധി ആളുകളാണ് ടിക്കറ്റുകൾ ക്യാന്‍സല്‍ ചെയ്തത്. ദിവസവും 16 ലക്ഷം രൂപയായിരുന്നു ടിക്കറ്റ് വില്‍പ്പനയില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനു ലഭിച്ചിരുന്നത്. ഇതു പത്തു ലക്ഷത്തില്‍ താഴെയായി ചുരുങ്ങി.
കോഴിക്കോട് പേരാമ്പ്രയില്‍ തുടങ്ങിയ നിപ ആശങ്ക കേരളം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. റയിൽവേ സ്റ്റേഷനിലെ കയറ്റിറക്ക് തൊഴിലാളികള്‍, ഹോട്ടല്‍ ജീവനക്കാര്‍ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ എന്നിവരെല്ലാം ജോലി കുറഞ്ഞ അവസ്ഥയിലാണ്. യാത്രക്കാരുടെ തിരക്കു കുറഞ്ഞതോടെ പലരും കച്ചവടത്തിന് അവധി നല്‍കി. നിപ ഭീതിമൂലം കോഴിക്കോട്ടെ സ്‌കൂളുകൾ തുറക്കുന്നത് നാലു ദിവസത്തിന് ശേഷമായിരിക്കും.
Post Your Comments