KeralaLatest News

ഗുരുതര പരിക്കേറ്റു അവശനായ കെവിന് എങ്ങിനെ പുഴയിലേക്ക് ഓടാനാവും? റിമാൻഡ് റിപ്പോർട്ടിനെതിരെ ആരോപണം

കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റെ കൊലപാതകം സംബന്ധിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് പ്രതികളെ രക്ഷിക്കാനാണെന്ന് ആരോപണമുയരുന്നു. മരിക്കണമെന്ന ഉദ്ദേശത്തോടെ ആഴമുള്ള പുഴയിലേക്ക് ഓടിച്ചിറക്കി വിടുകയായിരുന്നു എന്നും പുഴയിലെ വെള്ളംകുടിച്ചാണ് മരിച്ചതെന്നുമാണ് റിമാന്റ് റിപ്പോര്‍ട്ട്. കെവിനെ മർദ്ദിച്ച ശേഷം ഓടിച്ചു പുഴയിലേക്ക് ചാടിച്ചതാണെന്നും മുങ്ങി മരിക്കുകയായിരുന്നെന്നുമുള്ള റിമാന്‍ഡ് റിപ്പോര്‍ട്ട് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതുള്ളതാണെന്നും പ്രതികളെ സഹായിക്കുക ലക്ഷ്യമിട്ടാണോ തയ്യാറാക്കിയത് എന്നും സംശയം ഉയരുന്നു.

സ്വന്തമായി ഓടിപ്പോകാന്‍ കഴിയുന്നയാള്‍ രക്ഷപ്പെട്ടു കാണുമെന്ന് കരുതിയെന്നും മരിക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ലായിരുന്നു എന്നുമാണ് ഷാനുവും ചാക്കോയും പോലീസ് നല്‍കിയിട്ടുള്ള മൊഴി. എന്നാൽ അടിയേറ്റ് അവശനായ നിലയില്‍ കിടക്കുന്ന ഒരാള്‍ക്ക് എങ്ങിനെ ഓടി രക്ഷപ്പെടാന്‍ കഴിയുമെന്നതാണ് പ്രധാന ചോദ്യം. അങ്ങിനെ ഓടിപ്പോകാന്‍ കഴിയുന്ന ഒരാള്‍ക്ക് സാരമായി പരിക്കേറ്റിട്ടില്ല എന്ന് അനുമാനിക്കാന്‍ പ്രതിഭാഗം വക്കീലിന് എളുപ്പം സാധിക്കുന്നതാണ് റിമാന്റ് റിപ്പോര്‍ട്ട്. അതേസമയം അടിയേറ്റ് ബോധം പോയ കെവിനെ വെള്ളത്തിലേക്ക് എടുത്തിട്ടതാകാമെന്ന സംശയം ഉയരുന്നുണ്ട്.

അനീഷിന്റെ മൊഴിയിൽ കെവിനെ റോഡിൽ കിടത്തിയത് കണ്ടതായും പറയുന്നുണ്ട്, മൃതദേഹത്തില്‍ കണ്ണിനുമുകളില്‍ ശക്തമായ ക്ഷതവും വലിയ മുറിവുമുണ്ടായിരുന്നു. ഇത് ഏതെങ്കിലും തരത്തിലുളള ആയുധം ഉപയോഗിച്ചതാണെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായത്. ഈ ക്ഷതം കെവിനെ അബോധാവസ്ഥയിലാക്കിയെന്നാണുഫൊറന്‍സിക് സര്‍ജന്‍മാരുടെ നിഗമനം. തുടര്‍ന്ന് ഷാനുവും സംഘവും ചേര്‍ന്ന് കെവിനെ ആറ്റിലേക്ക് എറിഞ്ഞതാവാമെന്നും കരുതുന്നു.

അബോധാവസ്ഥയിലായ കെവിന്‍ മരിച്ചെന്നുകരുതി വെളളത്തിലെറിയാനുളള സാധ്യതയും പോലീസ് തളളിക്കളഞ്ഞിട്ടില്ല. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസകോശത്തില്‍ വെള്ളം കയറിയിരുന്നതായി പറയപ്പെടുന്നുണ്ട്. എന്നാല്‍ മുക്കിക്കൊന്നതാണോ മുങ്ങിമരിച്ചതാണോ എന്ന് സ്ഥിരീകരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ആന്തരീകവവങ്ങളുടെ പരിശോധന സംബന്ധിച്ച വിവരം വന്നാലേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. മൃതദേഹത്തില്‍ മര്‍ദനമേറ്റതും, വലിച്ചിഴച്ചതുമായ ഇരുപതിലേറെ മുറിവുകളുണ്ട്.

ജനനേന്ദ്രിയത്തില്‍ ചതവുമുണ്ട്. മൃതദേഹം 24 മണിക്കൂറിലേറെ വെള്ളത്തില്‍ കിടന്നതായി പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. തട്ടിക്കൊണ്ടുപോയ ഞായറാഴ്ച പുലര്‍ച്ചെ തന്നെ മരണം സംഭവിച്ചിരിക്കണം. വെള്ളത്തില്‍ 24 മണിക്കൂറും, കരയില്‍ പന്ത്രണ്ട് മണിക്കൂറിലേറെയും കിടന്ന മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button