കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് റിപ്പോർട്ട് തയ്യാറാക്കി . കേസിലെ മുഖ്യ പ്രതികളായ ചാക്കോയും ഷാനുവും കെവിനെ തട്ടികൊണ്ടുപോയത് നീനുവിനെ വിവാഹം കഴിക്കാതിരിക്കാനാണ് എന്ന് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പോലീസ് പറയുന്നു. കെവിനെ പുഴയില്‍ വീഴ്ത്തികൊലപ്പെടുത്തകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
കെവിന്‍റെ ഭാര്യ നീനുവിന്റെ സഹോദരൻ ഷാനു ഉൾപ്പെടെ പിതാവ് ചാക്കോയുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘം കൃത്യം നിർവഹിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. അക്രമി സംഘത്തെ നയിച്ചത് ഷാനുവാണെങ്കിലും സൂത്രധാരന്‍ പിതാവ് ചാക്കോയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. കേസില്‍ ഷാനു ഒന്നാം പ്രതിയും ചാക്കോ ആറാം പ്രതിയുമാണ്. കൊലപാതകം, ഗൂഡാലോചന, തട്ടിക്കൊണ്ടുപോകല്‍, അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു പൊലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് കെവിനെയും ബന്ധുവായ അനീഷിനെയും പതിമൂന്നംഗ സംഘം മാന്നാനത്തെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. കെവിൻ തെന്മലയ്ക്കു സമീപം ചാലിയേക്കരയിൽ വച്ചു കാറിൽ നിന്നു രക്ഷപെട്ടു. തൊട്ടുമുന്നില്‍ ചാലിയേക്കര പുഴയാണെന്ന് അക്രമികള്‍ക്ക് അറിയാമായിരുന്നു. അതിക്രൂരമായ മര്‍ദനങ്ങള്‍ക്കൊടുവില്‍ അവശനായ കെവിനെ പുഴയില്‍ വീഴ്ത്തി കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രതികള്‍ പിന്തുടരുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. കേസിലുള്‍പ്പെട്ട പതിനാല് പ്രതികളില്‍ പിടിയിലായ ഒന്‍പത് പേരെയും പൊലീസ് കസ്റ്റഡയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തു.
Post Your Comments