Kerala

മതിയായ അധ്യാപകരില്ലാതെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

പാലക്കാട്: അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. എന്നാല്‍ മതിയായ അധ്യാപകരില്ലാതെയാണ് ഇന്ന് സ്‌കൂള്‍ തുറക്കുന്നത്. സംസ്ഥാനത്തുടനീളം 4000ല്‍ അധികം അധ്യാപകരുടെ കുറവാണുള്ളത്. ഒഴിവുകള്‍ അതാത് വര്‍ഷം റിപ്പോര്‍ട്ട് ചെയ്യണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുട ഉത്തരവ് അട്ടിമറിക്കാന്‍ ഇടത് അധ്യാപക സംഘടനകള്‍ രംഗത്തുണ്ടെന്നാണ് വിവരം.

സംസ്ഥാനത്തുടനീളം എല്‍പി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ 4000ല്‍ അധികം അധ്യാപകരുടെ കുറവാണുള്ളത്. പിഎസ്സി റാങ്ക് പട്ടികയിലുള്ളവര്‍ സ്‌കൂളുകളില്‍ കയറിയിറങ്ങി ശേഖരിച്ച കണക്കാണിത്. ഭൂരിപക്ഷം പൊതുവിദ്യാലയങ്ങളിലും രണ്ടുമുതല്‍ ആറുവരെ അധ്യാപകതസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. മലയാളം നിര്‍ബന്ധമാക്കിയിട്ടും തലസ്ഥാന ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഒഴിഞ്ഞു കിടക്കുന്നതും മലയാള ഭാഷാധ്യാപക തസ്തികയാണ്.

also read:യുഎഇയിൽ 2018ലെ പൊതു അവധികൾ പ്രഖ്യാപിച്ചു

ക്ലാസ് മുറികള്‍ ഹൈടെക് ആക്കാനെന്ന പേരില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കൊപ്പം എയ്ഡഡ് സ്‌കൂളുകള്‍ക്കും കോടികളാണ് സര്‍ക്കാര്‍ നല്‍കുന്നത്. 20മുതല്‍ 40 ലക്ഷംവരെ സംഭാവന വാങ്ങി അധ്യാപകരെ നിയമിക്കുന്ന ഒരു എയ്ഡഡ് സ്‌കൂളിന് സര്‍ക്കാര്‍ ചെലവാക്കുന്നത് കുറഞ്ഞത് നാലുകോടിയാണ.് വിദ്യാഭ്യാസ നിലവാര പരിശോധനയില്‍ ക്രിയാത്മകമായി ഇടപെടാന്‍ കഴിയുന്ന തദ്ദേസ്ഥാപനങ്ങളാകട്ടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button