കൊച്ചി: നെറ്റിയില്‍ ഗണപതിഹോമം കഴിച്ച കറുത്ത കുറിയും അയ്യപ്പസേവാസംഘത്തിന്റെ ഭാരവാഹിത്വവുമൊക്കെ ഒരു കോണ്‍ഗ്രസ്സുകാരന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്ന് താങ്കള്‍ക്ക് ബോധ്യമായില്ലേയെന്ന് ഡി വിജയകുമാറിനോട് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കേരളം ഒരു മതേതര സംസ്ഥാനമാണെന്ന് ഇപ്പോള്‍ ബോധ്യമായില്ലേയെന്നും ഈ കുറിയൊക്കെ മായ്ച് അയ്യപ്പനെയൊക്കെ വിട്ട് ഒരു മതേതരനാവാന്‍ നോക്കെന്നും വിജയകുമാറിനോട് സുരേന്ദ്രന്‍ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
ഇങ്ങനെ വിലപിക്കുന്നതിൽ ഒരു കാര്യവുമില്ല. നെറ്റിയിൽ ഗണപതിഹോമം കഴിച്ച കറുത്ത കുറിയും അയ്യപ്പസേവാസംഘത്തിൻറെ ഭാരവാഹിത്വവുമൊക്കെ ഒരു കോൺഗ്രസ്സുകാരന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്ന് താങ്കൾക്കു ബോധ്യമായില്ലേ? പരാജയത്തിൻറെ പ്രധാന കാരണം പുറത്തുപറയാൻ പറ്റില്ലെന്ന് അങ്ങുപറഞ്ഞെങ്കിലും നാട്ടുകാർക്ക് അതൊക്കെ നന്നായി മനസ്സിലായിട്ടുണ്ട്. കേരളം ഒരു മതേതര സംസ്ഥാനമാണെന്ന് ഇപ്പോൾ ബോധ്യമായില്ലേ. യു. ഡി. എഫ് അനുകൂല ബൂത്തുകളിലെ വോട്ടൊക്കെ കൃത്യമായി പരിശോധിച്ചില്ലേ. ആരൊക്കെയാണ് കൂടുവിട്ടു കൂടുമാറിയതെന്നും മനസ്സിലായല്ലോ. ഇനിയെങ്കിലും ഈ കുറിയൊക്കെ മായ്ച് അയ്യപ്പനെയൊക്കെ വിട്ട് ഒരു മതേതരനാവാൻ നോക്ക്. കെ. മുരളീധരൻ വട്ടിയൂർക്കാവിലായതുകൊണ്ട് രക്ഷപ്പെട്ടു. മലബാറിലോ മറ്റോ ആയിരുന്നെങ്കിൽ കാണാമായിരുന്നു. രാജ്മോഹൻ ഉണ്ണിത്താൻറെ ഗതി കണ്ടില്ലേ. പാല വീണ ചെകുത്താനെപ്പോലെ തെക്കുവടക്ക് നടക്കുന്നത്. രമേശൻ നായർക്കും വരാൻ പോകുന്ന ഗതി ഇതു തന്നെ. മതേതര കേരളം സുന്ദര കേരളം.
Post Your Comments