കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരണം തുടരുന്ന സാഹചര്യത്തില്‍ പ്രത്യേക അറിയിപ്പ് പൊറുപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. വൈറസ് ബാധിച്ച് മരിച്ചവരുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ കണ്ടെത്താനാണ് പുതിയ നീക്കം. ഇതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയിലും സിടി സ്‌കാന്‍ റൂമിലും വെയ്റ്റിംഗ് റൂമിലും 05-05-2018 ന് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരേയും 14-05-2018 രാത്രി 7:00 മുതല്‍ 9:00 വരേയും ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ 18-05-2018 & 19052018 തീയതികളില്‍ 2:00 വരേയും സന്ദര്‍ശിച്ചവര്‍ സ്റ്റേറ്റ് നിപ സെല്ലില്‍ 0495-2381000 എന്ന നമ്പറില്‍ വിളിക്കേണ്ടതാണ്.
നിപ ബാധിച്ച് മരിച്ച അഖില്‍, റസില്‍ എ്‌നനിവരുമായി സമ്പര്‍ക്കം ഉണ്ടായിരുന്നവര്‍ നിര്‍ബന്ധമായും നിപ സെല്ലിലെ 0495-2381000 എന്ന നമ്പറില്‍ വിളിച്ചറിയിക്കേണ്ടതാണ്. വിളിക്കുന്നവരുടെ വിവരം യാതൊരു കാരണവശാലും പുറത്ത് അറിയിക്കുന്നതല്ല. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടേതാണ് അറിയിപ്പ് .
ഇന്നുവരെ 18 കേസുകള്‍ നിപ പോസിറ്റീവ് ആയി. അതില്‍ 16 പേര്‍ മരിച്ചു.മറ്റു രണ്ടു പേര്‍ സുഖം പ്രാപിച്ചുവരുന്നു. ഏറ്റവും ഒടുവിലത്തെ ടെസ്റ്റില്‍ രണ്ടുപേരുടെയും രക്തത്തില്‍ വൈറസ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Post Your Comments