യുഎഇ: യുഎഇയിൽ എത്തുന്ന പ്രവാസികൾക്ക് യുഎഇയുടെ ലൈസെൻസ് ലഭിക്കണമെങ്കിൽ കുറഞ്ഞത് ഒരു മാസമെങ്കിലും കാത്തിരിക്കേണ്ടി വരുന്നുണ്ട്. നിരവധി ടെസ്റ്റുകൾ വിജയിച്ചാൽ മാത്രമേ ഡ്രൈവിങ് ലൈസെൻസ് ലഭിക്കുകയുള്ളു. എന്നാൽ നിലവിൽ 13 രാജ്യക്കാർക്ക് യുഎഇയിലെ ഡ്രൈവിങ് ലൈസെൻസ് ടെസ്റ്റ് ചെയ്യാതെ തന്നെ ലൈസെൻസ് ലഭിക്കും. അവർക്ക് സ്വന്തം രാജ്യത്തെ ലൈസെൻസ് യുഎഇ യിലെ ലൈസെൻസ് ആയി ചേർക്കാനാകും. ആ 13രാജ്യങ്ങൾ ഇവയാണ്
1. ഓസ്ട്രിയ
2. സ്ലൊവാക്യ
3. ലക്സംബർഗ്
4. ചൈന
5. പോർച്ചുഗൽ
6. ഫിൻലാന്റ്
7. റൊമാനിയ
8. ഡെൻമാർക്ക്
9. സെർബിയ
10. പോളണ്ട്
11. നെതർലൻഡ്സ്
12. ലാത്വിയ
13. ലിത്വാനിയ
ഈ 13രാജ്യക്കാർക്ക് അവരുടെ ലൈസെൻസ് യുഎഇ ലൈസെൻസിലേക്ക് മാറ്റാനാകും.
ഇതിനായി ചില രേഖകൾ നിർബന്ധമായും വേണ്ടതുണ്ട്. ഒറിജിനൽ ഡ്രൈവിങ് ലൈസെൻസ്. ദുബായിലെ റെസിഡൻസ് വിസ, ശാരീരിക പരിശോധനാ ഫലം തുടങ്ങിയവയാണ് വേണ്ടത്. 13 രാജ്യങ്ങൾക്ക് പുറമെ മറ്റ് കുറച്ച് രാജ്യങ്ങൾക്ക് കൂടി ഇതേ ഇളവ് അനുവദിച്ചിരിക്കുകയാണ് യുഎഇ.
also read: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ സൂക്ഷ്മ നിരീക്ഷണത്തില്‍: നിര്‍ദേശം നല്‍കി യുഎഇ ആരോഗ്യമന്ത്രാലയം
ഓസ്ട്രേലിയ, ആസ്ട്രിയ, ബഹറിൻ, ബെൽജിയം, കാനഡ, ഡെൻമാർക്ക്, ഫിൻലൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, അയർലൻഡ്, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, കുവൈത്ത്, നെതർലാൻഡ്സ്, ന്യൂസിലാൻഡ്, നോർവേ, ഒമാൻ , പോളണ്ട്, പോർച്ചുഗൽ, ഖത്തർ, റൊമാനിയ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലാൻഡ്, തുർക്കി, യുകെ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഈ രാജ്യങ്ങൾക്കാകും ഇളവ് ലഭിക്കുക.
Post Your Comments