കൊച്ചി: ഗര്‍ഭഛിദ്രത്തിന് കൈക്കൂലി വാങ്ങിയ വനിതാ ഡോക്ടര്‍ക്ക് ലഭിച്ചത് കനത്ത ശിക്ഷ. തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സാജിറ ഭാസിയാണ് ഗര്‍ഭഛിദ്രത്തിനെത്തിയ യുവതിയില്‍ നിന്ന് 1500 രൂപ കൈക്കൂലി വാങ്ങിയത്. സംഭവത്തില്‍ ഒന്നരവര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ഡോ. സാജിറയ്ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വിധിച്ചത്.
ചോറ്റാനിക്കര തിരുവാങ്കുളം സ്വദേശികളും നിര്‍ദ്ധനരുമായ ദമ്പതികള്‍ക്ക് മൂന്നു കുട്ടികളുണ്ട്. തുടര്‍ന്നും യുവതി ഗര്‍ഭിണിയായതോടെയാണ് അബോര്‍ഷന്‍ നടത്താന്‍ ഡോക്ടറെ സമീപിച്ചത്. അപ്പോഴാണ് ഡോക്ടര്‍ കൈക്കൂലിയായി പണം ആവശ്യപ്പെട്ടത്. ദമ്പതികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് വിജിലന്‍സ് കെണിയൊരുക്കി.
ഡോക്ടര്‍ പണം വാങ്ങുന്നതിന് മൂന്ന് സാക്ഷികളെയും ഒരുക്കിയിരുന്നു. ഡോ. സാജിറ പണം വാങ്ങുന്നത് കണ്ടെന്ന ഇവരുടെ മൊഴി കൂടി രേഖപ്പെടുത്തിയാണ് വിജിലന്‍സ് കേസെടുത്തത്. 2004 ലാണ് ഡോ. സാജിറയ്‌ക്കെതിരെ ദമ്പതികള്‍ വിജിലന്‍സ് കേസെടുത്തത്.
Post Your Comments