പട്‌ന: ബോധ്‌ഗയ സ്‌ഫോടനക്കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. 2013-ല്‍ നടന്ന സംഭവത്തിലെ പ്രതികളായ അഞ്ച് ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരും കുറ്റക്കാരാണെന്നു കഴിഞ്ഞയാഴ്‌ച പട്‌നയിലെ പ്രത്യേക എന്‍.ഐ.എ. കോടതി കണ്ടെത്തിയിരുന്നു. തുടർന്നാണ് അഞ്ച് പ്രതികളേയും ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചത്.
ALSO READ: സന്ദർശന അനുമതി തേടി മഅ്ദനി വീണ്ടും കോടതിയിൽ
2013 ജൂലൈ ഏഴിന് മഹാ ബോധി ക്ഷേത്രത്തിൽ ഉണ്ടായ സ്‌ഫോടനത്തില്‍ ആളപായം ഉണ്ടായില്ലെങ്കിലും രണ്ട് ബുദ്ധസന്യാസിമാര്‍ക്കുൾപ്പടെ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരായ ഇംതിയാസ് അന്‍സാരി, ഹൈദര്‍ അലി, മുജീബ് ഉല്ല, ഒമെയ്‌ര്‍ സിദ്ദിഖി, അസറുദീന്‍ ഖുറേഷി എന്നിവരാണു പ്രതികള്‍.
Post Your Comments