തിരുവനന്തപുരം: പുതിയ എല്‍ഡിഎഫ് കണ്‍വീനര്‍ തീരുമാനമായി. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് പുതിയ എല്‍ഡിഎഫ് കണ്‍വീനറെ തീരുമാനിച്ചത്. പ്രഖ്യാപനം എല്‍.ഡിഎഫ് യോഗത്തിന് ശേഷമായിരിക്കും.
എ. വിജയരാഘവനാണ് പുതിയ എല്‍.ഡിഎഫ് കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ കണ്‍വീനറായിരുന്ന വൈക്കം വിശ്വന് അനാരോഗ്യത്തെ തുടര്‍ന്ന് സ്ഥാനം ഒഴിയണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് നേതൃമാറ്റം. ഒരു തവണ ലോക്സഭാംഗമായും ഒരു തവണ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ച വ്യക്തിയാണ് എ. വിജയരാഘവന്.
ബി.എ, എല്‍.എല്‍.ബി ബിരുദങ്ങള്‍ നേടിയ വിജയരാഘവന് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതു രംഗത്തെത്തിയത്. കര്‍ഷക തൊഴിലാളി യൂണിയന് അഖിലേന്ത്യാ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം. സംസ്ഥാന സിപിഎമ്മിലെ മുതിര്‍ന്ന അംഗവും, കേന്ദ്രകമ്മിറ്റി അംഗവുമാണ് വിജയരാഘവന്.
Post Your Comments