തിരുവനന്തപുരം•കേരളത്തില്‍ വില്‍ക്കുന്ന 45 ലേറെ വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ വില്പന ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. . പരിശോധനയിൽ മായം കണ്ടെത്തിയതിനെത്തുടർന്നാണ് നിരോധനമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ രാജമാണിക്യം ഐ.എ.എസ് അറിയിച്ചു.
മായം ചേർത്ത വസ്തുക്കൾ ലാബ് റിപ്പോർട്ട് ലഭിച്ച് 24 മണിക്കൂറിനകം കടകളിൽനിന്നു പിൻവലിക്കണമെന്നും പുതിയ ഉത്തരവിൽ പറയുന്നു.
അഗ്രോ വെളിച്ചെണ്ണ, കൂക്ക്സ് പ്രൈഡ് വെളിച്ചെണ്ണ, എസ്.ടി.എസ് കേര പ്യുവര്‍ ഗോള്‍ഡ്, കേര ഫൈന്‍, ഹരിതഗിരി, കുടുംബശ്രീയുടെ അന്നപൂര്‍ണ നടന് വെളിച്ചെണ്ണ, പി.വി.എസ് തൃപ്തി, കെ.എം സ്പെഷ്യല്‍, എ.എസ്, ആയുഷ് വെളിച്ചെണ്ണ, കേരള്, വിസ്മയ വെളിച്ചെണ്ണ, ശ്രീ കീര്‍ത്തി വെളിച്ചെണ്ണ, കേര വാലി, കാവേരി വെളിച്ചെണ്ണ തുടങ്ങി 45 ലേറെ വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്കാണ് നിരോധനം.
പൊതുജനങ്ങള്‍ വെളിച്ചെണ്ണ വങ്ങുമ്പോള് ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഫേസ്ബുക്കില്‍ നിര്‍ദ്ദേശിച്ചു.
Post Your Comments