ഇന്ന് ലോക പുകയില വിരുദ്ധദിനം.ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്തകമാനം ഒരു ലക്ഷം കോടി ജനങ്ങളാണ് പുകവലിക്കടിമപ്പെട്ടിരിക്കുന്നത്. ഇതിൽത്തന്നെ ഏകദേശം ഏഴ് ദശലക്ഷത്തോളം ജനങ്ങൾ മരണത്തിന് കീഴടങ്ങുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെയ്ക്കുന്ന “നിക്കോട്ടിൻ” അടങ്ങിയ പുകയിലയുടെ ഉപയോഗം കുറയ്ക്കാൻ ആയുർവേദത്തിൽ ചില പൊടിക്കൈകളുണ്ട്.
പ്രശസ്തനായ ആയുർവേദ ഭിഷഗ്വരൻമാരായ”വസന്ത് ലാഡ്, “”എം.എ ചൗധരി” എന്നിവർ നിർദ്ദേശിക്കുന്ന ചില പൊടിക്കൈകൾ പുകവലി നിർത്താന്‍ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമാകും.
ആയുർവേദക്കടകളിൽ ലഭ്യമായ കടുക്ക, ചുക്ക്, ബ്രഹ്മി തുടങ്ങിയവ പുകവലി നിർത്താൻ ശ്രമിക്കുന്നതു മൂലമുള്ള മൂഡ് മാറ്റത്തിനും സമ്മർദ്ദങ്ങൾക്കുമൊക്കെ ഉത്തമ പ്രതിവിധിയാണ്. കടുക്ക രണ്ടു തരമുണ്ട്. കറുപ്പു നിറത്തിലും തവിട്ടു നിറത്തിലും.ഇതിൽ കറുപ്പു നിറത്തിലുള്ള കടുക്ക കുറച്ചു നേരം വെള്ളത്തിലിട്ടു വെയ്ക്കുക.നന്നായി കുതിരുമ്പോൾ വായിലിട്ട് അതിന്റെ നീര് അലിച്ചിറക്കുക. പുക വലിക്കണമെന്നു തോന്നുമ്പോഴൊക്കെ ഇത് പരീക്ഷിച്ചു നോക്കുക. അതു പോലെ തന്നെയാണ് ചുക്കിന്റെ ഉപയോഗവും പുകവലി കുറയ്ക്കാൻ സഹായിക്കുന്നത്.ചുക്ക് ചെറിയ കഷണങ്ങളാക്കി അല്പം കുരുമുളക് പൊടി ചേർത്ത് നാരങ്ങാ നീരിൽ കുതിർത്തു വായു കടക്കാത്ത ഒരു പാത്രത്തിലിട്ട് അടച്ചു വെയ്ക്കുക. ഇത് ഇടയ്ക്കിടെ ചവച്ചു കൊണ്ടിരിക്കുന്നത് പുകവലി കുറയ്ക്കാൻ സഹായിക്കും.
ഇനിയൊന്ന് ഉലുവ, ചമോലി എന്ന് പേരുള്ള ഒരു തരം ജമന്തി, ബ്രഹ്മി എന്നിവയിട്ട് തിളപ്പിച്ച ഔഷധച്ചായയാണ്. ഇവ അല്പാല്പമായി ദിവസത്തിൽ നാലഞ്ചു തവണ കുടിക്കുന്നത് പുകവലിയുടെ ആസക്തി കുറയ്ക്കാൻ സഹായിക്കും. പൈനാപ്പിൾ ഉണക്കി സൂക്ഷിച്ച് ഉപയോഗിക്കുന്നതും ഒരു പരിധി വരെ ഉപകാരപ്രദമാണ്. ഇവയിലെല്ലാം അടങ്ങിയിട്ടുള്ള സൾഫസ് എന്ന പദാർത്ഥം നിക്കോട്ടിനെ ചെറുക്കാൻ സഹായിക്കുന്നതാണ്. ഇങ്ങനെയൊക്കെയുള്ള മിർഗ്ഗങ്ങളിലൂടെ പുകവലി നിയന്ത്രിക്കാൻ കഴിയുന്നതാണ്. ഡോക്ടർ വസന്ത് ലാഡിന്റെ “The complete book of Ayurvedic Home Remedies”എന്ന ബുക്കിൽ ഇതു പോലെ അനവധി ഉപായങ്ങൾ പങ്കു വെയ്ക്കുന്നുണ്ട്.
ലോകാരോഗ്യസംഘടനയുടെ ഈ വർഷത്തെ സന്ദേശത്തിൽ “Tobacco&Heart disease” എന്ന വിഷയമാണ് മുന്നിട്ട് നില്ക്കുന്നത്. പുകവലിയ്ക്കടിമപ്പെട്ടവരെയും വരുംതലമുറയെയും ഒരു പോലെ ലഹരിവിമുക്തരാക്കുക എന്ന WHO യുടെ ദൈത്യത്തിൽ നമുക്കും പങ്കാളികളാകാം!
ശിവാനി ശേഖര്‍
Post Your Comments