
ന്യൂഡല്‍ഹി: വാട്സ് ആപ്പിന് വെല്ലുവിളിയുമായി ബാബാ രാംദേവ്. സ്വദേശി സമൃദ്ധി സിം കാര്‍ഡുകള്‍ പുറത്തിറക്കിയതിനു പിന്നാലെയാണ് പുതിയ മെസേജിംഗ് ആപ്പ് കിംഭോ പുറത്തിറക്കിയത്. സ്വദേശി സമൃദ്ധിക്കു ശേഷം കിംഭോ വരുമെന്നും അത് വാട്സ്ആപ്പിനു വെല്ലുവിളിയാകുമെന്നും പതഞ്ജലി വക്താവ് എസ്.കെ തിജര്‍ വാല ട്വീറ്റ് ചെയ്തിരുന്നു.
ഇതിനോടകം ഒരു ബില്ല്യണ്‍ ആളുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘കിംഭോ’ ഡൗൺലോഡ് ചെയ്തത്. വീഡിയോകൾ, ഫോട്ടോകൾ, ഡൂഡിൽ, സ്റ്റിക്കറുകൾ, GIF എന്നിങ്ങനെയുള്ള ധാരാളം ഫീച്ചറുകൾ ഈ ആപ്പിലുണ്ട്.
Post Your Comments