തൃശൂർ: ടാങ്കർ ലോറി മറിഞ്ഞ് ഫിനോയിൽ ചോർന്നതിനാൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം. തൃശൂർ കുതിരാനിൽ ഉണ്ടായ അപകടത്തിൽ 1000 ലിറ്റർ ഫിനോയിലാണു പ്രദേശത്തെ മണ്ണിൽ പടർന്നത്. ജെസിബി ഉപയോഗിച്ച് ഫിനോയിൽ പടർന്ന മണ്ണ് നീക്കം ചെയ്യുകയാണെന്നാണ് വിവരം.
അപകടത്തിനു ശേഷം നാലു കിലോമീറ്റർ അകലെയുള്ള നീർച്ചാലിൽ രാസവസ്തുവിന്റെ സാന്നിധ്യം കാരണം മീനുകൾ ചത്തുപൊന്തി. ഇതോടെ സമീപത്തെ മൂന്നു പഞ്ചായത്തുകളിലുള്ളവർ കുടിവെള്ള സ്രോതസുകൾ ഉപയോഗിക്കരുതെന്നു അധികൃതർ നിർദേശം നൽകി. മഴ പെയ്യാതിരുന്നതിനാൽ ഫിനോയിൽ കൂടുതൽ സ്ഥലത്തേക്കു വ്യാപിക്കാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ കാരണമായി.
Also read :നാളെ ബി.ജെ.പി ഹർത്താൽ
Post Your Comments