KeralaLatest News

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; തപാല്‍ വോട്ട് മുഴുവനും എല്‍ഡിഎഫിന്

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകളില്‍ മുഴുവനും പോയത് എല്‍ഡിഎഫിന് സ്വന്തം. നാല്‍പ്പത് തപാല്‍ വോട്ടുകളില്‍ നാല്‍പ്പതും സ്വന്തമാക്കിയത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനാണ്. പത്താം റൗണ്ട് വോട്ടെണ്ണലില്‍ വന്‍ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് മുന്നേറുകയാണ്. യുഡിഎഫ് സ്വാധീനമുള്ള മാന്നാര്‍ പഞ്ചായത്തിലും യുഡിഎഫിന്റെ ശക്തികേന്ദ്രമായ പാണ്ടനാട്ടിലും വന്‍ ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫ് മുന്നേറിയത്. 11834 വോട്ടിനാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്.

ആദ്യ റൗണ്ടില്‍ 1379 വോട്ടില്‍ മുന്നില്‍ നില്‍ക്കുന്നത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനായിരുന്നു. യുഡിഎഫ് സ്വാധീനമുള്ള മാന്നാര്‍ പഞ്ചായത്തിലെ 14 ബൂത്തുകളില്‍ 13 ബത്തുകളിലും മുന്നില്‍ നില്‍ക്കുന്നത് എല്‍ഡിഎഫ് ആയിരുന്നു. യുഡിഎഫിന്റെ ശക്തികേന്ദ്രമായ പാണ്ടനാട്ടിലും മുന്നില്‍ നില്‍ക്കുന്നത് എല്‍ഡിഎഫ് ആണ്. ആദ്യം എണ്ണിയത് തപാല്‍, സര്‍വീസ് വോട്ടുകളിലും മുന്നിട്ട് നിന്നത് എല്‍.ഡി.എഫ് ആയിരുന്നു.

സിപിഎമ്മിലെ കെ.കെ. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2016 ലെ പോലെ തന്നെ എല്ലാ പഞ്ചായത്തുകളിലും 70 ശതമാനത്തിന് മേല്‍ പോളിങ് രേഖപ്പെടുത്തിയത് കൊണ്ട് പ്രതീക്ഷക്ക് ഒപ്പം തന്നെ മുന്നണികള്‍ ആശങ്കയും പങ്കുവെയ്ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button