കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ രണ്ടാം റൗണ്ടില്‍ 2186 വോട്ടില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. ആദ്യ റൗണ്ടില്‍ 1379 വോട്ടില്‍ മുന്നില്‍ നിന്നത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനായിരുന്നു. യുഡിഎഫ് സ്വാധീനമുള്ള മാന്നാര്‍ പഞ്ചായത്തിലെ 14 ബൂത്തുകളില്‍ 13 ബത്തുകളിലും മുന്നില്‍ നില്‍ക്കുന്നത് എല്‍ഡിഎഫ് ആയിരുന്നു. യുഡിഎഫിന്റെ ശക്തികേന്ദ്രമായ പാണ്ടനാട്ടിലും മുന്നില്‍ നില്‍ക്കുന്നത് എല്‍ഡിഎഫ് ആണ്. ആദ്യം എണ്ണിയത് തപാല്‍, സര്‍വീസ് വോട്ടുകളിലും മുന്നിട്ട് നിന്നത് എല്‍.ഡി.എഫ് ആയിരുന്നു.
സിപിഎമ്മിലെ കെ.കെ. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2016 ലെ പോലെ തന്നെ എല്ലാ പഞ്ചായത്തുകളിലും 70 ശതമാനത്തിന് മേല്‍ പോളിങ് രേഖപ്പെടുത്തിയത് കൊണ്ട് പ്രതീക്ഷക്ക് ഒപ്പം തന്നെ മുന്നണികള്‍ ആശങ്കയും പങ്കുവെയ്ക്കുന്നുണ്ട്. കഴിഞ്ഞ തവണ നഷ്ടമായ വോട്ടുകള്‍ തിരികെ കിട്ടുമോ എന്ന ആശങ്കയാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ പങ്ക് വെയ്ക്കുന്നത്.
എന്നാല്‍ ലോക്കപ്പ് മരണം അടക്കമുള്ള വിഷയങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിച്ചോ എന്ന പേടി എല്‍ഡിഎഫിനുണ്ട്. പെട്രോള്‍ വില വര്‍ധനവ്, വോട്ടെടുപ്പിന്റെ അവസാന ഘട്ടത്തില്‍ കുമ്മനത്തിനെ മാറ്റിയത് ഇതിലെല്ലാമാണ് ബിജെപി പേടിക്കുന്നത്.
Post Your Comments