തിരുവനന്തപുരം : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായത് ചരിത്ര വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വികസനത്തിനും മതേതര നിലപാടിനും പാർട്ടിക്ക് ലഭിച്ച അംഗീകാരമാണിതെന്ന് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
മൃദുഹിന്ദുത്വമല്ല, മതനിരപേക്ഷതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന സന്ദേശമാണ് തെരെഞ്ഞടുപ്പ് വിജയം വിളിച്ചു പറയുന്നത്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന് നേരിട്ടത് പോലെയുള്ള പരാജയമാണ് ചെങ്ങന്നൂരിലുണ്ടായത്. ഇനിയെങ്കിലും മൃദുഹിന്ദുത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് നേതൃത്വം കെ.എം മാണിയെ കൊണ്ടുവന്നിട്ടും കേരള കോണ്‍ഗ്രസ് അണികള്‍ പോലും അദ്ദേഹത്തിന്റെ ആഹ്വാനം ചെവികൊണ്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ നിന്നും സി.പിഎമ്മിനെ ഇല്ലാതാക്കുമെന്നാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. അതിനാല്‍ തന്നെ അതിന്റെ തുടക്കം ചെങ്ങന്നൂരില്‍ നിന്നായിരിക്കുമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. ഇതിനായി എല്ലാ സന്നാഹങ്ങളും അവര്‍ ഒരുക്കി. എന്നിട്ടും ബി.ജെ.പിയുടെ വളര്‍ച്ച പടവലങ്ങപോലെ താഴോട്ടാണെന്നും കോടിയേരി തുറന്നുപറഞ്ഞു.
Post Your Comments