
ലണ്ടന്‍: വസ്ത്രത്തിന് പകരം പെയ്ന്‍റ് ചെയ്ത് തീര്‍ത്തും നഗ്നയായി തെരുവിലൂടെ നടന്ന ബ്രിട്ടീഷ് മോഡലിന് മഴ പെയ്‌തപ്പോൾ കിട്ടിയത് കിടിലൻ പണി. ബ്രയാന എന്ന മോഡലാണ് മാനം പോകുന്നതിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത്. ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ ബോഡി ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്നാണ് ബ്രയാനയുടെ ശരീരത്തില്‍ പെയിന്റു ചെയ്തത്. പൊതുജനങ്ങളുടെ പ്രതികരണത്തിലൂടെ പെയിന്‍റിഗിന്‍റെ കൃത്യതയും, ഒറിജിനാലിറ്റിയും മനസിലാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
Read Also: വ്യവസായികള്‍ക്ക് ആശ്വസിക്കാം : പിഴത്തുകയില്‍ ഇളവ് നല്‍കി ഈ ഗള്‍ഫ് രാജ്യം
ആളുകളുടെ പ്രതികരണങ്ങൾ മനസിലാക്കാൻ ഒരു ക്യാമറാമാനും ഒപ്പമുണ്ടായിരുന്നു. ശരീരത്തില്‍ പെയിന്റടിച്ചതാണെന്ന് ഒന്നോ രണ്ടോ പേർ മാത്രമാണ് തിരിച്ചറിഞ്ഞത്. ഇതിനിടെയാണ് മഴയെത്തിയത്. സമീപത്തുണ്ടായിരുന്ന ചിലരോട് തന്നെക്കൂടി കുടയില്‍ കയറ്റുമോ എന്ന് ബ്രയാന്‍ ചോദിച്ചെങ്കിലും ആരും അനുവദിച്ചില്ല. അൽപ്പം കഴിഞ്ഞ് കുട ലഭിച്ചപ്പോഴേക്കും ബ്രയാനയുടെ ശരീരത്തിലെ കുറേയേറെ ഭാഗത്തെ പെയിന്‍റ് ഇളകിയിരുന്നു.
Post Your Comments