Kerala

വൈക്കത്ത് കാമുകനെ വാക്കത്തികൊണ്ട് വെട്ടി കാമുകിയുടെ അച്ഛന്‍

വൈക്കം: കോട്ടയത്ത് പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ നവവരന്‍ കെവിനെ കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടയാണ് നാം കേട്ടത്. അതിനു പിന്നാലെ തന്നെ പ്രണയിച്ചതിനെ തുടര്‍ന്ന് മറ്റൊരു കാമുകനും അപകടത്തില്‍. വൈക്കത്ത് കാമുകനെ കാമുകിയുടെ അച്ഛന്‍ വാക്കത്തികൊണ്ട് വെട്ടി. ബുധനാഴ്ച വൈകിട്ട് ആറിന് ഉല്ലലയിലാണ് സംഭവം.

കാമുകിയെ വിളിച്ചുകൊണ്ടുപോകാന്‍ കാമുകിയുടെ വീട്ടിലെത്തിയ കാമുകന്‍ ടി.വി.പുരം സ്വദേശി വിഷ്ണു(23)വിനെ കാമുകിയുടെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. വിഷ്ണുവിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമല്ല.

യുവതിയുടെ വീട്ടിലെത്തിയ വിഷ്ണുവിനൊപ്പം യുവതി ബാഗില്‍ വസ്ത്രങ്ങളുമായി പോകാനിറങ്ങിയപ്പോഴാണ് അച്ഛനും മറ്റും തടഞ്ഞത്. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടയില്‍ വാക്കത്തികൊണ്ട് യുവാവിനെ വെട്ടുകയായിരുന്നു. വെട്ട് ലക്ഷ്യംതെറ്റി വേലിയിലാണ് കൊണ്ടത്. വാക്കത്തി വലിച്ചൂരുമ്പോഴാണ് വിഷ്ണുവിന്റെ തോളില്‍ ആഴത്തില്‍ മുറിവേറ്റത്.

ഉടന്‍ നാട്ടുകാര്‍ചേര്‍ന്ന് വിഷ്ണുവിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയി. വൈക്കത്തെ സ്വകാര്യ പാരലല്‍ കോളേജിലെ ബിരുദവിദ്യാര്‍ഥിനിയായ 19-കാരിയുമായി വിഷ്ണു പ്രണയത്തിലായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button