ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസിനുണ്ടായത്. ശക്തി കേന്ദ്രങ്ങളില്‍ പോലും യുഡിഎഫിന് വോട്ട് ചോര്‍ച്ചയുണ്ടായി. യുഡിഎഫിന്റെ വോട്ട് ചോര്‍ച്ച കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ ആവശ്യപ്പെട്ടു. ജനഹിതം മാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതൃത്വം കാര്യക്ഷമമായി പ്രവര്‍ത്തിച്ചെന്ന് അഭിപ്രായമില്ല. എന്നാല്‍ വളരെ ഐക്യത്തോടെയാണ് കോണ്‍ഗ്രസും യുഡിഎഫും തിരഞ്ഞെടുപ്പിനെ നേരിട്ടത്. ചെങ്ങന്നൂരില്‍ വിജയം നേടാന്‍ എല്‍ഡിഎഫ് ഭരണ സംവിധാനത്തെ ഉപയോഗിച്ചു. മന്ത്രിമാരും എംഎല്‍എമാരെയും ചെങ്ങന്നൂരില്‍ ഇറക്കി കപട വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പ്രലോഭിപ്പിച്ചാണ് വോട്ട് പിടിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി
Post Your Comments