ഇറ്റലി : ‘നിങ്ങളുടെ കുഞ്ഞിനിടാന്‍ നല്ല പേര് കിട്ടുന്നില്ലെങ്കില്‍ പേര് ഞാനിടാം’ ഇറ്റലിയിലെ ജഡ്ജി കോടതി മുറിയില്‍ വെച്ച് പറഞ്ഞ വാക്കുകളാണിത്. അതും മാതാപിതാക്കളോട് ! . ദമ്പതികളായ വിക്ടോറിയയും ലൂക്കയും തങ്ങളുടെ 18 മാസം പ്രായമായ മകള്‍ക്കിട്ട പേര് ബ്ലു എന്നായിരുന്നു. എന്നാല്‍ ബ്ലു എന്ന പേര് പെണ്‍കുട്ടിയ്ക്ക് ഇടാന്‍ പറ്റില്ലെന്നും ലിംഗമേതെന്ന് തിരിച്ചറിയുന്ന വിധമുള്ള പേരാണ് കുഞ്ഞിനിടേണ്ടതെന്നും കോടതി ശാസിച്ചു. ഇതിനു പിന്നാലെയാണ് പേര് കണ്ടെത്താന്‍ കഴിയില്ലെങ്കില്‍ താന്‍ പേരിടാമെന്ന് ജഡ്ജി ശകാരിച്ചത്.
കുഞ്ഞിന്‌റെ പാസ്‌പോര്‍ട്ടിലും ജനന സര്‍ട്ടിഫിക്കറ്റിലും ബ്ലൂ എന്ന പേരാണ് കിടക്കുന്നത്. എന്നാല്‍ 2000ല്‍ ഇറ്റലിയില്‍ പ്രാബല്യത്തില്‍ വന്ന നിയമ പ്രകാരം കുഞ്ഞുങ്ങള്‍ക്ക് പേരിടുമ്പോള്‍ ലിംഗമേതെന്ന് തിരിച്ചറിയാന്‍ കഴിയും വിധമായിരിക്കണം. എന്നാല്‍ ലോകത്തെ ഏറ്റവും പ്രശസ്തമായ ആളുകള്‍ ഉള്‍പ്പടെയുള്ളവര്‍ക്കും അവരുടെ മക്കള്‍ക്കും ബ്ലു എന്ന പേരുണ്ടെന്നും ഇറ്റലിയില്‍ ജനിക്കുന്ന പെണ്‍കുട്ടികളില്‍ ഇപ്പോഴും ഈ പേര് ഉപയോഗിക്കുന്നെണ്ടുമാണ് മാതാപിതാക്കളുടെ വാദം. ഇറ്റാലിയന്‍ ഭാഷയില്‍ ബ്ലെലാ ലുമിനോസ യുണിക്ക എന്ന പ്രയോഗത്തിന്‌റെ ചുരുക്കപേരാണ് ബ്ലുവെന്നും സൗന്ദര്യം ,ഊര്‍ജ്ജസ്വലത, വിശിഷ്ടം എന്നിവയാണ് പേര് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ദമ്പതികള്‍ പറയുന്നു.
Post Your Comments