Kerala

സുകുവിന്റെ ഒപ്പം ആ അമ്മയും യാത്രയായി : സുകുവിനെ കാണണമെന്ന ആഗ്രഹം ബാക്കിവെച്ച്

മനാമ: സുകുവിന്റെ ഒപ്പം ആ അമ്മയും യാത്രയായി, സുകുവിനെ കാണണമെന്ന ആഗ്രഹം ബാക്കി വെച്ച്… ബഹ്‌റൈനില്‍ വീണ് പരിക്കേറ്റ് മരിച്ചതായിരുന്നു കൊല്ലം തലങ്കിരി ചര്‍ച്ച് റോഡിലെ ‘ലയ്‌ന’യില്‍ സുകു നടരാജന്‍. സുകുവിന്റെ മൃതദേഹം കഴിഞ്ഞ ദിവസം രാത്രിയാണ് നാട്ടിലെത്തിച്ചത്

. അതേസമയം കഴിഞ്ഞ എട്ട് വര്‍ഷമായി സുകുവിനെ കാത്തിരുന്ന അമ്മ ലളിത (85) കഴിഞ്ഞ ദിവസം മരിച്ചു. മകനെ അവസാനമായി കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്ന ലളിതയെ കഴിഞ്ഞ ബുധനാഴ്ച പക്ഷാഘാതവും ഹൃദയാഘാതവും സംഭവിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സുകു മരിച്ച കാര്യം ബന്ധുക്കള്‍ അമ്മയെ അറിയിച്ചിരുന്നില്ല. മെയ് 23 ന് ബഹ്‌റൈനില്‍ മരിച്ച സുകുവിന്റെ മൃതദേഹം നടപടി ക്രമങ്ങള്‍ക്കുശേഷമാണ് ഇന്നലെ രാത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്. തുടര്‍ന്ന് ലളിതയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കൊല്ലം ബെന്‍സിയര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ഒന്നിച്ച് സംസ്‌കരിയ്ക്കാനാണ് തീരുമാനം

ദീര്‍ഘകാലമായി പ്രവാസജീവിതം നയിച്ച സുകു (56) ആദ്യകാലത്ത് സ്വന്തമായി എ.സി റിപ്പയറിങ് ഷോപ്പ് നടത്തിയിരുന്നു. മൂന്ന് പതിറ്റാണ്ടോളമായി ബഹ്‌റൈനിലുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ പോയി വിവാഹം കഴിക്കുകയും തുടര്‍ന്ന് വിവാഹ മോചനം നേടുകയും ചെയ്തു. ഇതിനുശേഷം ഭാര്യ മറ്റൊരു വിവാഹം കഴിച്ചു. കുടുംബ ജീവിതത്തിന്റെ താളം തെറ്റിയതോടെ മനോനിലയില്‍ മാറ്റം വന്ന സുകുവിന് ജോലിയിലെ ശ്രദ്ധയും നഷ്ടപ്പെടുകയായിരുന്നു.; ഇതിനിടെ സ്വന്തം ഷോപ്പും നഷ്ടമായി. തുടര്‍ന്ന് ഡ്രൈവര്‍ ജോലി ചെയ്തു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഒരു ജോലിക്കും പോകാതായി.

അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഇയാള്‍ക്ക് സുഹൃത്തുക്കളാണ് പലപ്പോഴും ഭക്ഷണം വാങ്ങി കൊടുത്തിരുന്നത്. പാര്‍ക്ക് ചെയ്ത തുറസായ വാഹനങ്ങള്‍ക്കുള്ളിലായിരുന്നു രാത്രി ഉറങ്ങുന്നത്. കഴിഞ്ഞ മെയ് 19 ന് രാത്രി കുവൈറ്റ് റോഡിലുള്ള പിക്ക് അപ്പ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തേക്ക് പോകുമ്പോള്‍ തെന്നി വീണ് പരിക്കേല്‍ക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായി ഇയാളെ ദൃക്‌സാക്ഷികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയും മെയ് 23 ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ വെച്ച് മരണപ്പെടുകയുമായിരുന്നു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button