തൃശൂർ: മത മാറ്റത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് വ്യക്തമാക്കി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗത്തിന്റെ കുമാരി സംഘം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലി നൽകാമെന്നും സ്വർഗത്തിൽ പോകാമെന്നുമെല്ലാം പറയുന്നത് കേട്ട് മതം മാറിയവർക്ക് രക്ഷയില്ലെന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ അപകടമാണ്. മാതാപിതാക്കൾ മക്കളെ വളർത്തുന്നത് വളരെ പ്രതീക്ഷയോടെയാണ്. വഴിതെറ്റിപ്പോയ മകളേ വീണ്ടു കിട്ടാൻ സുപ്രീം കോടതി വരെ പോയി യാചിക്കുന്ന അച്ഛനെ നമ്മൾ കണ്ടെന്നും മാതാപിതാക്കളുടെ ദു:ഖം അവർ തിരിച്ചറിയുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറയുകയുണ്ടായി.
Read Also: കെവിന്റെ മരണം ഒരൊറ്റപ്പെട്ട സംഭവമായി പരിണമിക്കില്ലെന്ന സൂചനയുമായി മറ്റൊരു പ്രണയം കൂടി
മതംമാറ്റം ഒന്നിനും പരിഹാരമല്ല. ഗുരുദേവ ദർശനം കുട്ടികളെ പഠിപ്പിക്കുക മാത്രമാണ് പ്രതിവിധിയെന്നും അദ്ദേഹം വ്യക്തമാക്കി. ചതിക്കുഴികളെ തിരിച്ചറിയാനും പെൺകുട്ടികളെ കാക്കാനും കരുത്തുറ്റവരാക്കാനും ലക്ഷ്യമിട്ടാണ് എസ്.എൻ.ഡി.പി യോഗത്തിന്റെ കേന്ദ്രവനിതാ സംഘത്തിന്റെ നേതൃത്വത്തിൽ കുമാരി സംഘം ആരംഭിച്ചത്. 12 മുതൽ 24 വയസ്സുവരെയുള്ള പെൺകുട്ടികളായിരിക്കും ഇതിലെ അംഗങ്ങൾ.
Post Your Comments